മോദി സര്‍ക്കാരിന്റെ അടല്‍ പെന്‍ഷന്‍ യോജന ലക്ഷ്യംകണ്ടില്ല
ഡിസംബര്‍ അവസാനത്തോടെ 20 കോടി പേരെ പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ലക്ഷ്യമിട്ടതിന്റെ അഞ്ച് ശതമാനം പേരെമാത്രമാണ് ഇതുവരെ ചേര്‍ത്താന്‍ കഴിഞ്ഞത്.
അസംഘടിത വിഭാഗങ്ങളിലുള്ളവരെ ലക്ഷ്യമാക്കി ആറ് മാസംമുമ്പാണ് പദ്ധതി അവതരിപ്പിച്ചത്. പ്രതിമാസം 42 രൂപ മുതല്‍ 210 രൂപവരെ നിക്ഷേപിക്കുന്നവര്‍ക്ക് നിശ്ചിത കാലാവധി കഴിയുമ്പോള്‍ പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപവരെ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
ആദായ നികുതി ബാധ്യതയില്ലാത്തവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ അവസരമുള്ളത്. ഡിസംബര്‍ 31 ആണ് അവസാന തിയതി.
അടല്‍ പെന്‍ഷന്‍ യോജനയില്‍ എസ്ബിഐ വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ ചേര്‍ന്നത്. നവംബര്‍ അവസാനംവരെയുള്ള കണക്കുപ്രകാരം ഇത് 2,50,000ത്തോളംവരും.
ഇതോടൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിച്ച ജന്‍ സുരക്ഷാ യോജനയില്‍ 12 കോടി പേരെ ഇതിനകം ചേര്‍ത്തുകഴിഞ്ഞു
No comments:
Post a Comment