Monday, 21 December 2015

മോട്ടോ ജി ടര്‍ബോ ഇന്ത്യയില്‍ എത്തി; വില 14,499 രൂപ


മോട്ടോറോളയുടെ മോട്ടോ ജി ടര്‍ബോ സ്‍മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. പേര് സൂചിപ്പിക്കും പോലെ ടര്‍ബോ പവര്‍ ചാര്‍ജറാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ തക്ക ഊര്‍ജം സംഭരിക്കാന്‍ ടര്‍ബോ പവര്‍ ചാര്‍ജര്‍ സംവിധാനത്തിന് കഴിയും. 14,499 രൂപയ്ക്ക് ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഇതോടൊപ്പം ഫ്ലിപ്പ്കാര്‍ട്ടുവഴി തിരഞ്ഞെടുക്കപ്പെടുന്ന 100 ഉപഭോക്താക്കള്‍ക്ക് 100 ശതമാനം കാഷ്ബാക്കും മോട്ടറോള വാഗ്ദാനം ചെയ്യുന്നു. 6000 രൂപവരെ എക്‌സേഞ്ച് ഓഫറും കമ്പനി നല്‍കുന്നുണ്ട്. […]

15 ദിവസം ചാര്‍ജ് നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുമായി ചൈനീസ്‌ കമ്പനി


ഒരു തവണ മുഴുവന്‍ ചാര്‍ജ് ചെതാല്‍ 15 ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാമെന്ന അവകാശവാദവുമായി ചൈനീസ്‌ കമ്പനി. ഔകിടെല്‍ എന്ന ചൈനീസ് കമ്പനിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. ഔകിടെല്‍ കെ 10000 എന്നാണ് ഫോണിന്റെ പേര്. ഏകദേശം 16000 രൂപയായിരിക്കും ഫോണിന്‍റെ വില. 10000 mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിന് 15 ദിവസത്തെ ബാറ്ററി ബാക്ക്അപ്പ് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് 5.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ 4ജി സപ്പോര്‍ട്ടുമുണ്ട്. 720 x […]

999 രൂപക്ക് ഫിറ്റ്‌നസ് ബാന്‍ഡുമായി ഷവോമി


സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് പുറമെ ആരോഗ്യ സംബന്ധമായ ഉപകരണങ്ങളുടെ വിപണിയിലും തങ്ങളുടേതായ സാന്നിദ്ധ്യമുറപ്പിക്കാന്‍ ഷവോമി വരുന്നു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫിറ്റ്‌നസ് ബാന്‍ഡുമായി ഷവോമി പടയൊരുക്കം തുടങ്ങി. കൈത്തണ്ടയിലണിയാവുന്ന ഷവോമിയുടെ ഫിറ്റ്‌നസ് ബാന്‍ഡിന്റെ വില വെറും 999 രൂപയാണ്. എംഐ ബാന്‍ഡ് ( Mi Band ) എന്നാണ് ഷവോമിയുടെ പുതിയ ഫിറ്റ്‌നസ് ബാന്‍ഡിന്റെ പേര്. സോണി, സാംസങ്, എച്ച്.ടി.സി തുടങ്ങി എല്ലാ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും ഫിറ്റ്‌നസ് ബാന്‍ഡുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. പക്ഷേ അവക്കെല്ലാം കൂടിയ വിലയാണ്. […]

മോട്ടോ ഇ 4ജി പതിപ്പ് ഇന്ത്യയില്‍ എത്തി


മോട്ടോ ഇ സെക്കന്റ്റ് ജെനറേഷന്റെ 4ജി പതിപ്പ് മോട്ടോറോള ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണിന്റെ വില 7,999 രൂപയാണ്. രൂപകല്‍പ്പനയില്‍ മോട്ടോ ഇ 3ജി പതിപ്പുമായി കാര്യമായ മാറ്റമില്ല. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.0 ആണ് ഫോണിലെ ഒഎസ്. 1.2 GHz ശേഷിയുള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസറും, 1 ജിബി റാമും കുറഞ്ഞ വിലയില്‍ ഫോണിനെ കരുത്തുറ്റതാക്കുന്നു. 540X960 പിക്‌സല്‍ റെസലൂഷനോട് കൂടിയ 4.5 ഇഞ്ച് ഡിസ്പ്ലേയാണ് പുതിയ മോട്ടോ ഇയില്‍ ഉള്ളത്. […]

6999 രൂപയ്ക്ക് 4ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുമായി ലെനോവോ


4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവോ 6999 രൂപയ്ക്ക് ഒരു 4ജി ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലെനോവോ എ6000 എന്നാണ് ഫോണിന്റെ പേര്. കഴിഞ്ഞ വര്‍ഷം ലാസ് വെഗാസില്‍ വെച്ച് നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ലെനോവോ ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. ഫ്ളിപ്പ്കാര്‍ട്ടുമായി സഹകരിച്ചാണ് ലെനോവോ ഇന്ത്യയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയിരിക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് വഴി ഓണ്‍ലൈനായി മാത്രമേ ഫോണ്‍ ലഭിക്കൂ. ഇന്നലെ 6 മണി മുതല്‍ ഫ്ലിപ്പ്കാര്‍റ്റില്‍ എ6000ന്റെ ബുക്കിങ്ങ് […]

നെക്സസ് 6; ഗൂഗിളിന്റെ നെക്സസ് പരമ്പരയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍


നെക്സസ് പരമ്പരയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നെക്സസ് 6 ഗൂഗിള്‍ അവതരിപ്പിച്ചു. വലിയ ഒച്ചയും ബഹളവും ഇല്ലാതെ കമ്പനി ബ്ലോഗ്‌ വഴിയാണ് നെക്സസ് സ്മാര്‍ട്ട്‌ഫോണ്‍ പരമ്പരയിലെ പുതിയ അംഗത്തെ ഗൂഗിള്‍ പ്രഖ്യാപിച്ചത്. ആന്‍ഡ്രോയ്ഡ് ഒഎസിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന ആദ്യ ഫോണാകും നെക്സസ് 6. ഗൂഗിളിന് വേണ്ടി മോട്ടോറോളയാണ് ഈ ഫോണ്‍ നിര്‍മ്മിക്കുന്നത്. നെക്സസ് 6 ഫാബ്‌ലെറ്റ് വിഭാഗത്തില്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണാണ്. അതെ ഫാബ്‌ലെറ്റ് വിപണിയില്‍ മത്സരം മുറുകുകയാണ്. ഐഫോണ്‍ 6 പ്ലസ്‌, സാംസങ് ഗാലക്സി നോട്ട് […]

സാംസങ് ഗ്യാലക്‌സി നോട്ട് 4 ഇന്ത്യയിലെത്തി; വില 58,300 രൂപ


ഫാബ്‌ലെറ്റ് ഗണത്തില്‍പ്പെടുന്ന സ്മാര്‍ട്ട്‌ഫോണായ സാംസങ് ഗ്യാലക്‌സി നോട്ട് 4 ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാംസങ് അവതരിപ്പിച്ചു. ഒക്ടോബര്‍ 17 മുതല്‍ ഇന്ത്യയില്‍ നോട്ട് 4 ലഭിച്ചു തുടങ്ങും. ഇന്ത്യന്‍ വിപണിയില്‍ 58,300 രൂപയ്ക്ക് വരെ ഈ ഫാബ്ലെറ്റ്‌ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ദീപാവലി വിപണി മുന്നില്‍ കണ്ടാണ്‌ സാംസങ് ലോകവിപണിയില്‍ ഫോണ്‍ അവതരിപ്പിച്ച് അധികം താമസിയാതെ ഇന്ത്യയിലും അവതരിപ്പിച്ചത്. ഒക്ടോബര്‍ 17ന് തന്നെയാണ് ആപ്പിളിന്റെ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ ഇന്ത്യയില്‍ വിപണനം ആരംഭിക്കുന്നത്. ആപ്പിളിന്റെ […]

സാംസങ് ഗാലക്സി ആല്‍ഫ ഇന്ത്യയില്‍


മെറ്റല്‍ ഫ്രെയിമുള്ള സാംസങിന്റെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഗാലക്സി ആല്‍ഫ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ഇന്ത്യയില്‍ ഈ ഫോണ്‍ ലഭിക്കും. 39,990 രൂപയാണ് ആല്‍ഫയുടെ വില. ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷത മെറ്റല്‍ ബോഡിതന്നെയാണ്. ഇത് ഐഫോണിനെ അനുകരിച്ചതല്ലേ എന്ന് ഐഫോണ്‍ ആരാധകര്‍ പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ഗാലക്സി ആല്‍ഫ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്‌കാറ്റ് ഒഎസിലാണ്. 4.7 ഇഞ്ച് എച്ച്ഡി സൂപ്പര്‍ ആമോല്‍ഡ് (720X1280 പിക്‌സെല്‍) ഡിസ്‌പ്ലേ, 4കെ വീഡിയോ റെക്കോര്‍ഡിങ് […]

ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ടാബ്ലെറ്റുകള്‍ക്കായി മൈക്രോസോഫ്റ്റ് കീബോര്‍ഡ് നിര്‍മ്മിക്കുന്നു


ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ടാബ്ലെറ്റുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ രൂപകല്‍പ്പനചെയ്ത ഒരു യൂണിവേര്‍സല്‍ മൊബൈല്‍ കീബോര്‍ഡ് മൈക്രോസോഫ്റ്റ് നിര്‍മ്മിക്കുന്നു. വിന്‍ഡോസിന് എതിരാളികളായ പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടി സോഫ്റ്റ്‌വെയറും, ഹാര്‍ഡ്‌വെയറും നിര്‍മ്മിക്കുക എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ പുതിയ കീബോര്‍ഡ്. ലോജിടെക്ക് നിര്‍മ്മിക്കുന്ന K480 കീബോര്‍ഡുമായി ഇതിന് വളരെ സാമ്യം ഉണ്ട്. കീബോര്‍ഡില്‍ ഉള്ള റീചാര്‍ജബിള്‍ ബാറ്ററി ഒരു തവണ മുഴുവനായി ചാര്‍ജ് ചെയ്താല്‍ കീബോര്‍ഡ് 6 മാസം വരെ ഉപയോഗിക്കാന്‍ കഴിയും എന്നാണ് മൈക്രോസോഫ്റ്റ് അവകാശപെടുന്നത്. 10 മിനിറ്റ് […]

ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു


വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യം വച്ചുള്ള ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ഡല്‍ഹിയില്‍ വെച്ചുനടന്ന ഒരു ചടങ്ങിലാണ് ഗൂഗിളിലെ ആന്‍ഡ്രോയ്ഡ് തലവന്‍, ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചായ് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ അവതരിപ്പിച്ചത്. മൈക്രോമാക്സ്, കാര്‍ബണ്‍, സ്പൈസ് എന്നിവര്‍ നിര്‍മ്മിച്ച ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ലോകത്തില്‍ ആദ്യമായി ഇന്ത്യയിലാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ അവതരിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യംവച്ച് വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ […]
]

വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തിയത് നിങ്ങള്‍ അറിഞ്ഞോ?


വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ പുതിയ പതിപ്പില്‍ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ആപ്പിന്റെ v2.12.194 ല്‍ ആണ് പുതിയ മാറ്റങ്ങള്‍ ഉള്ളത്. ഈ പതിപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. വാട്ട്‌സ്ആപ്പിന്റെ വെബ്ബ്സൈറ്റ് ( http://www.whatsapp.com/android/current/WhatsApp.apk ) വഴി മാത്രമേ ഇപ്പോള്‍ പുതിയ പതിപ്പ് ലഭിക്കൂ. ആന്‍ഡ്രോയ്ഡ് പോലീസ് എന്ന വെബ്ബ്സൈറ്റാണ് ഈ മാറ്റം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കോണ്ടാക്റ്റ്, ഗ്രൂപ്പ് എന്നിവക്കായുള്ള കസ്റ്റം നോട്ടിഫിക്കേഷന്‍ സെറ്റിങ്ങ്സ്, ചാറ്റ് ‘Mark as Unread’ […]

യാഹൂ ലൈവ് ടെക്സ്‌റ്റ് – മൊബൈല്‍ മെസഞ്ചര്‍ അപ്പിന്റെ പരിഷ്കരിച്ച പതിപ്പുമായി യാഹൂ


മൊബൈല്‍ മെസഞ്ചര്‍ അപ്പിന്റെ പരിഷ്കരിച്ച പതിപ്പ് വലിയ പരസ്യങ്ങള്‍ ഒന്നുമില്ലാതെ യാഹൂ പുറത്തിറക്കി. “Yahoo Livetext – Video Messenger” എന്നാണ് പുതിയ ആപ്പിന്റെ പേര്. ആപ്പിന്റെ ഐഒ എസ് പതിപ്പ് മാത്രമേ യാഹൂ ഇപ്പോള്‍ ഇറക്കിയിട്ടുള്ളൂ. മാത്രമല്ല ഐട്യൂണ്‍സിന്റെ ഹോങ്കോങ്ങ് ആപ്പ് സ്റ്റോറില്‍ മാത്രമേ ഈ ആപ്പ് ഇപ്പോള്‍ ലഭിക്കൂ. പുതിയ തരത്തില്‍ ഉള്ള ഒരു വീഡിയോ ചാറ്റ് ആണ് യാഹൂ ഈ ആപ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. സാധാരണ രീതിയിലുള്ള ടെക്സ്റ്റ് മെസ്സേജ് വീഡിയോയുടെ കൂടെ ചേര്‍ത്ത് […]

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിക്കുന്ന 47% സമയവും വാട്ട്‌സ്ആപ്പില്‍ ആണ്


ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിക്കുന്ന 47 ശതമാനം സമയവും കമ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളിലാണെന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ്, വി ചാറ്റ്, സ്കൈപ്പ് എന്നിവ ഉപയോഗിക്കാനാണ് ഭൂരിഭാഗം സമയവും ഇന്ത്യക്കാര്‍ ചിലവഴിക്കുന്നത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗത്തിലെ പ്രധാന പങ്കുപടറ്റുന്നതും കമ്യൂണിക്കേഷന്‍ ആപ്പുകള്‍ ആണ്. ടെലികോം അനുബന്ധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്വീഡിഷ് കമ്പനി എറികസണ്‍ ആണ് ഈ റിപ്പോര്‍ട്ട് ഇറക്കിയിരിക്കുന്നത്. ജനങ്ങളുടെ ആശയവിനിമയത്തെ കമ്യൂണിക്കേഷന്‍ ആപ്പുകള്‍, സോഷ്യല്‍ മീഡിയ എന്നിവ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ച് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഈ […]

ജനറല്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ


റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള മൊബൈല്‍ ആപ്പ് (UTS) ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. നിലവില്‍ ഐ ആര്‍ സി ടി സിയുടെ ആപ്പ് വഴി റിസര്‍വേഷന്‍ ടിക്കറ്റുകള്‍ മാത്രമാണ് എടുക്കാന്‍ സാധിക്കുന്നത്. പുതിയ ആപ്പ് വഴി റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകളും ടിക്കറ്റ് കൗണ്ടറിനെ ആശ്രയിക്കാതെ എടുക്കാം. ‬ ജനറല്‍ ടിക്കറ്റ്‌ കിട്ടാന്‍ ഇനി നീണ്ട ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ക്യൂ നിന്ന് ട്രെയിന്‍ കിട്ടാതാകുമെന്ന ആകുമെന്ന പേടിയുംവേണ്ട. ഇപ്പോള്‍ ഈ ആപ്പിന്റെ ആന്‍ഡ്രോയ്ഡ് […]

SSLC, HSE, VHSE പരീക്ഷാഫലം അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്


കേരള സര്‍ക്കാര്‍ നടത്തുന്ന SSLC, HSE, VHSE പരീക്ഷാഫലം അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് എത്തിയിരിക്കുന്നു. സഫലം എന്നാണ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ പേര്. ഐടി അറ്റ്‌ സ്കൂളിന് വേണ്ടി Technocuz എന്ന കമ്പനിയാണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഏപ്രില്‍ 18ന് ആണ് ഈ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയത്. ആന്‍ഡ്രോയ്ഡ് ഒഎസ് 2.2 അല്ലെങ്കില്‍ അതിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും, ടാബുകളിലും സഫലം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ആപ്പില്‍ ഫലം അറിയേണ്ട പരീക്ഷ തെരഞ്ഞെടുത്ത് രജിസ്റ്റര്‍ […]

വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ മെറ്റീരിയല്‍ ഡിസൈന്‍ അവതരിപ്പിച്ചു


ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി മെറ്റീരിയല്‍ ഡിസൈനുമായി വാട്ട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നു. 2.12.38 പതിപ്പിലാണ് വാട്ട്‌സ്ആപ്പ് മെറ്റീരിയല്‍ ഡിസൈന്‍ അവതരിപ്പിച്ചത്. നിലവില്‍ ഈ പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. പക്ഷേ വാട്ട്‌സ്ആപ്പ് വെബ്‌സൈറ്റില്‍ https://www.whatsapp.com/android ഈ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് ഒഎസ് പതിപ്പ് 2.1 അല്ലെങ്കില്‍ അതിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയൂ. പുതിയ പതിപ്പില്‍ കടും പച്ച നിറത്തിലുള്ള ടൈറ്റില്‍ ബാര്‍ അതിന് […]

മലയാളം ഉള്‍പ്പെടെ 82 ഭാഷകളെ പിന്തുണച്ച് ഗൂഗിളിന്റെ പുതിയ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് ആപ്പ്


ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കായി മലയാളം ഉള്‍പ്പെടെ 82 ഭാഷകളെ പിന്തുണയ്ക്കുന്ന ‘ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് ‘ (Google Handwriting Input) ആപ്പ് ഗൂഗിള്‍ പുറത്തിറക്കി. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, പഞ്ചാബി, തമിഴ്‌, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളെയും ഈ ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡിന്റെ 4.0.3 വേര്‍ഷന്‍ മുതല്‍ ഉള്ള ഉപകരണങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കും. ഏപ്രില്‍ 15 ന് പുറത്തിറങ്ങിയ ഈ ടൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചെറിയ സ്‌ക്രീനില്‍ […]

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം


ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. […]

ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്; ആന്‍ഡ്രോയ്ഡ് ഒഎസിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ അവതരിപ്പിച്ചു


സ്മാര്‍ട്ട്‌ഫോണ്‍ ഒഎസിന്റെ സിംഹഭാഗവും കയ്യാളുന്ന ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് അഥവാ ആന്‍ഡ്രോയ്ഡ് 5 ഗൂഗിള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഗൂഗിള്‍ ഐ/ഒ ഡെവലപ്പ്ര്‍ കോണ്‍ഫെറന്‍സില്‍ വെച്ച് ആന്‍ഡ്രോയ്ഡ് 5ന്റെ പ്രിവ്യൂ പതിപ്പ് ഗൂഗിള്‍ ഇറക്കിയിരുന്നു. അന്ന് ഗൂഗിള്‍ ഈ പതിപ്പിന് നല്‍കിയിരുന്ന പേര് ആന്‍ഡ്രോയ്ഡ് L എന്നായിരുന്നു. ആന്‍ഡ്രോയ്ഡ് ലോലിപോപ്പിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഡിസൈനില്‍ വന്ന മാറ്റം തന്നെയാണ്. മെറ്റീരിയല്‍ ഡിസൈന്‍ എന്ന പുതിയ ഒരു ഡിസൈന്‍ ലാംഗ്വേജ് ഗൂഗിള്‍ […]

റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് ആന്‍ഡ്രോയ്ഡ് ആപ്പുമായി ഐആര്‍സിടിസി


ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍. റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനായി ഐആര്‍സിടിസി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുന്നു. ഐആര്‍സിടിസി കണക്ട് എന്നാണ് ഈ ഔദ്യോഗിക ആപ്ലിക്കേഷന്റെ പേര്. ഇതിന് മുന്‍പ് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമേ ഐആര്‍സിടിസിയുടെ ടിക്കറ്റ്‌ ബുക്കിങ്ങ് ആപ്പ് ഉണ്ടായിരുന്നുള്ളൂ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും ഈ ആപ്പ് സൗജന്യമായി ഉപയോഗിക്കാം. ഐആര്‍സിടിസിയില്‍ നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് അതേ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കണക്ടിലും ലോഗിന്‍ ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മൊബൈല്‍ ആപ്പില്‍ നേരിട്ട് […]

Sunday, 20 December 2015

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പി ക്കുന്നതെങ്ങിനെ..?


www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് Apply Online-SWS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതില്‍ താഴെ കൊടുത്ത വിവരങ്ങള്‍ നല്കു്ക
  • District എന്നതിന് നേരെ നിങ്ങള്‍ അപേക്ഷിക്കാനുദ്ദേശിക്കുന്ന ജില്ല സെലക്ട് ചെയ്യുക.
  • SSLC Scheme എന്നതിന് നേരെ നിങ്ങള്‍ പത്താം തരം പഠിച്ചിട്ടുള്ള സ്കീം സെലക്ട് ചെയ്യുക.
  • Reg.No ന് നേരെ നിങ്ങള്‍ പത്താം തരം പാസായിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ എന്റങര്‍ ചെയ്യുക.
  • Month Pass ന് നേരെ പാസായ മാസം.
  • Year Pass ന് നേരെ പാസായ വര്‍ഷം.
  • Date of Birth ന് നേരെ ജനന തീയതി dd-mm-yyyy എന്ന ഫോര്‍മാറ്റില്‍ ചേര്‍ക്കു ക.
  • Mode of Application Fee Paid എന്നതിന് നേരെ സ്വന്തം ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ Cash Paid to School എന്ന് സെലക്ട് ചെയ്യണം. അന്യ ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ By Demand Draft എന്ന് സെലക്ട് ചെയ്യണം. ഇങ്ങിനെയെങ്കില്‍ മുന്‍കൂട്ടി Demand Draft എടുത്തിട്ട് വേണം അപേക്ഷാ സമര്‍പ്പണം ആരംഭിക്കേണ്ടത്
  • Whether already applied in another District എന്നതിന് നേരെ വേറെ ജില്ലയില്‍ ഇതിന് മുമ്പ് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ Yes എന്ന് സെലക്ട് ചെയ്യുക.
  • അതിന് ശേഷമുള്ള കോളത്തില്‍ അതിന് താഴെ കാണുന്ന കോഡ് അതേപേോലെ എന്‍റര്‍ ചെയ്ത്  Submit ബട്ടണ്‍ അമര്‍ത്തുക.
  
തുടര്‍ന്ന് അടുത്ത വിന്‍ഡോ തുറക്കപ്പെടും. ഈ വിന്‍ഡോയിലാണ് വ്യക്തിപരവും  അക്കാദമികേതരവുമായ വിവരങ്ങള്‍ നല്‍കേണ്ടത്. ഈ വിന്‍ഡോയില്‍ 9 സെക്ഷനുകളാക്കി തിരിച്ചിട്ടുണ്ട്.

1) SSLC School Details :  പത്താം തരം പഠിച്ച വിദ്യാലയത്തിന്‍റെ ഹയര്‍സെക്കണ്ടറി കോഡാണ് സെലക്ട് ചെയ്യേണ്ടത്. ഹൈസ്കൂള്‍ കോഡ് അല്ല.  നിങ്ങള്‍ പഠിച്ച സ്കൂള്‍ ഈ കോമ്പോ ബോക്സില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ 12345 Others എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി. (അതായത് അണ്‍-എയിഡഡ് സ്കൂളുകള്‍, ഹയര്‍സെക്കണ്ടറിയില്ലാത്ത സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിച്ചവര്‍)

 

2) Qualifying Examination Details : നമ്മള്‍ ലോഗിന്‍ വിന്‍ഡോയില്‍ നല്‍കിയ യോഗ്യതാ  പരീക്ഷയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. ഇതിന്‍റെ അവസാനത്തെ ഫീല്‍ഡായ Passed in Board exam എന്നതിന് നേരെ CBSE സ്കൂള്‍തലത്തില്‍ നടത്തുന്ന പരീക്ഷ പാസായവര്‍ മാത്രം No എന്ന് അടയാളപ്പെടുത്തുക. അതല്ലാത്ത എല്ലാവരും Yes സെലക്ട് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ No സെലക്ട് ചെയ്തവരെ ഒന്നാം ഘട്ട അലോട്ട്മെന്‍റിന് ശേഷം മാത്രമേ പരിഗണിക്കൂ.

3) Bonus Point Details : ഇതില്‍ ബോണസ് പോയിന്‍റര്‍ഹമായ കാര്യങ്ങള്‍ ചേര്‍ക്കുക. NCC യുടെ പോയിന്‍റിന് അര്‍ഹത നേടണമെങ്കില്‍ 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. Scount/Guide പോയിന്‍റ് ലഭിക്കുന്നതിന് രാഷ്ട്രപതി പുരസ്കാര്‍ അല്ലെങ്കില്‍ രാജ്യപുരസ്കാര്‍ നേടിയിരിക്കണം. നീന്തലിനുള്ള പോയിന്‍റ് ലഭിക്കണമെങ്കില്‍ പഞ്ചായത്തിലെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പഞ്ചായത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചിട്ടില്ല എങ്കില്‍ സര്‍ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനാണ്. പഞ്ചായത്ത് സെക്രട്ടറി/പ്രസിഡന്‍റ് തുടങ്ങിയവര്‍ നല്‍കുന്ന സര്‍ടിഫിക്കറ്റിന് സാധുതയില്ല. ഈ മൂന്നെണ്ണത്തില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായാല്‍ മതി. ഇതിന് 2 പോയിന്‍റ് ലഭിക്കും.
ജവാന്‍മാരുടെ ആശ്രതര്‍ക്ക് 3 പോയിന്‍റ് ലഭിക്കും. യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ആശ്രതര്‍ക്ക് 5 പോയിന്‍റ് ലഭിക്കും. ഇതിനും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സര്‍ടിഫിക്കറ്റ് ഹാജരാക്കണം.




4) Personal Details : വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. ഏതാനും വിവരങ്ങള്‍ എസ്.എസ്.എല്‍.സി ഡാറ്റാബേസില്‍ നിന്നും സെലക്ട് ചെയ്തിരിക്കും. ബാക്കി വിവരങ്ങള്‍ ചേര്‍ക്കുക. Community സെലക്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. കാരണം ഇത് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ കാറ്റഗറി വരുന്നതിനാല്‍ അതില്‍ നിന്നും വ്യത്യസ്തമാകാം. ഉദാഹരണമായി മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ OBC എന്ന് രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ പ്ലസ് വണ്‍ അഡ്മിഷന് മുസ്ലിം വിഭാഗത്തിന് മാത്രമായി പ്രത്യേക റിസര്‍വ്വേഷന്‍ ഉള്ളതുകൊണ്ട് ഇവിടെ മുസ്ലിം എന്നാണ് സെലക്ട് ചെയ്യേണ്ടത്.

5) Extra Curricular Activities എന്ന സെക്ഷനില്‍ സ്പോര്‍ട്സിലും ആര്‍ട്സിലുമുള്ള മികവാണ് രേഖപ്പെടുത്തേണ്ടത്.  ഇവിടെ ഐറ്റങ്ങളുടെ എണ്ണമാണ് കാണിക്കേണ്ടത്.  ഒരു ഐറ്റത്തിന്‍റെ ഏറ്റവും ഉയര്‍ന്ന പ്രകടനം മാത്രം കണക്കിലെടുത്താല്‍ മതി. അതായത് സ്റ്റേറ്റ് ലെവലില്‍ പങ്കെടുത്ത ഒരു ഐറ്റത്തിനെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം എന്ന രീതിയില്‍ വീണ്ടും കാണിക്കരുത്.

6) Other Details : ഇതില്‍ ആദ്യം ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ടിക് രേഖപ്പെടുത്തി ഭാഷ സെലക്ട് ചെയ്യുക. വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ ടിക് രേഖപ്പെടുത്തി ഏത് തരത്തിലുള്ള വിഭിന്ന ശേഷിയാണ് എന്നത് കൂടി രേഖപ്പെടുത്തുക. ഈ വിഭാഗത്തില്‍ പരിഗണിക്കണമെങ്കില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് നടത്തുന്ന കൗണ്‍സിലിങ്ങിന് ഹാജരായി സര്‍ട്ടിഫിക്കറ്റ് ഹാജരാകണം. അപേക്ഷാ സമയത്ത് കൗണ്‍സിലിംഗ് നടന്നിട്ടില്ലെങ്കില്‍ ഇത് രേഖപ്പെടുത്താതെ അപേക്ഷ സമര്‍പ്പിച്ച് കൗണ്‍സിലിംഗ് നടക്കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കിയ സ്കൂളുകളില്‍ ഹാജരാക്കിയാല്‍ മതി.

7) Residence Details :  ഇതില്‍ എല്ലാ ഫീല്‍ഡും വളരെ കൃത്യതയോടെ സെലക്ട് ചെയ്യുക. പ്രാദേശിക പരിഗണനകള്‍ക്കുള്ള പോയിന്‍റുകള്‍ നല്‍കുന്നതിനും ടൈ ബ്രേക്കിംഗിനും  വേണ്ടിയാണിത്,

8) Contact Details : ഇതില്‍ പെര്‍മനെന്‍റ് അഡ്രസ്, കമ്മ്യൂണിക്കേഷന്‍ അഡ്രസ് എന്നിവ ചേര്‍ക്കുക. എസ്.എസ്.എല്‍.സി ഡാറ്റാബേസിലുള്ള അഡ്രസ് രേഖപ്പെടുത്തിയിരിക്കും. മാറ്റമുണ്ടെങ്കില്‍ മാറ്റാവുന്നതാണ്. പെര്‍മനെന്‍റ് അഡ്രസും കമ്മ്യൂണിക്കേഷന്‍ അഡ്രസും ഒന്ന് തന്നെയാണെങ്കില്‍ Same as Permanent എന്നതില്‍ ടിക് രേഖപ്പെടുത്തിയാല്‍ മതി. ഫോണ്‍ നമ്പര്‍ കൃത്യമായും നിര്‍ബന്ധമായും രേഖപ്പെടുത്തുക.


9) Co-Curricular Activities : ഈ  വിന്‍ഡോയില്‍ NTSE Qualified എന്നതിന് നേരെ National Talent Search Examination പാസായിട്ടുണ്ടെങ്കില്‍ ടിക് രേഖപ്പെടുത്തുക. പിന്നീട് സ്റ്റേറ്റ് ലെവലില്‍ വ്യത്യസ്ത ഫെയറുകള്‍ക്ക് ലഭിച്ച ഗ്രേഡുകളുടെ എണ്ണം രേഖപ്പെടുത്തുക. അതിന് താഴെ സ്കൂളുകളില്‍ വിവിധ ക്ലബ്ബുകളില്‍ അംഗങ്ങളായിരുന്നെങ്കില്‍ അവയ്ക്ക് നേരെ ടിക് രേഖപ്പെടുത്തുക.  ഇതെല്ലാം കഴിഞ്ഞതിന് ശേഷം Actions എന്നതിന് താഴെ Submit Details എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.           

സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടുകൂടി ഗ്രേഡ്/മാര്‍ക്ക് എന്‍റര്‍ ചെയ്യുന്നതിനുള്ള സ്ക്രീന്‍ പ്രത്യക്ഷപ്പെടും 2014 മാര്‍ച്ചിലെ എസ്.എസ്.എല്‍‍.സി കഴിഞ്ഞവരാണെങ്കില്‍ ഗ്രേഡുകള്‍ ഡാറ്റാബേസില്‍ നിന്നും ഫില്‍ ചെയ്തിട്ടുണ്ടായിരിക്കും മറ്റ് സ്കീമുകളിലുള്ളവര്‍ ഗ്രേഡ്/മാര്‍ക്ക് എന്‍റര്‍ ചെയ്ത് കൊടുക്കണം. ഇത് ശ്രദ്ധയോടെ ചെയ്യുക.  അതിന് ശേഷം Submit ബട്ടണ്‍ അമര്‍ത്തുക.


തുടര്‍ന്ന് ഓപ്ഷന്‍ നല്‍കാനുള്ള വിന്‍ഡോ തുറക്കും. ഇതില്‍ മുകള്‍ ഭാഗത്ത് കാണുന്ന ENTER SCHOOL CODE എന്ന ബോക്സില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്കൂളിന്‍റെ കോഡ് എന്‍റര്‍ ചെയ്ത് ടാബ് കീ അമര്‍ത്തുക. അപ്പോള്‍ താഴെ പ്രസ്തുത സ്കൂളിന്‍റെ പേരും ആ സ്കൂളിലുള്ള കോഴ്സുകളും ലിസ്റ്റ് ചെയ്യപ്പെടും. അപ്പോള്‍ അതിന് നേരെ കാണുന്ന SELECT COURSE എന്ന കോമ്പോ ബോക്സില്‍ നിന്നും ഉദ്ദേശിക്കുന്ന കോഴ്സ് സെലക്ട് ചെയ്ത് SAVE ബട്ടണ്‍ അമര്‍ത്തുക. അതോടെ ഈ ഓപ്ഷന്‍ താഴെയുള്ള വിന്‍ഡോയിലേക്ക് Add ചെയ്തതായി കാണാം. അതിന് ശേഷം ബാക്കിയുള്ള ഓരോ ഓപ്ഷനും ഇത് പോലെ Add ചെയ്യുക. 50 ഓപ്ഷന്‍ വരെ നല്‍കാം. ഇനി ചേര്‍ത്ത് കഴിഞ്ഞ ഏതെങ്കിലും ഓപ്ഷനില്‍ മാറ്റം വരുത്തണമെങ്കില്‍ ഓപ്ഷന്‍ ലിസ്റ്റില്‍ ആ ഓപ്ഷന് നേരെ കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. അത് പോലെ തന്നെ Delete ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഓപ്ഷന്‍ ഡിലീറ്റ് ചെയ്യുകയുമാവാം. എല്ലാ ഓപ്ഷനുകളും ചേര്‍ത്ത് കഴിഞ്ഞാല്‍ Verify and Confirm എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മള്‍ ഇതുവരെ എന്‍റര്‍ ചെയ്ത എല്ലാ വിവരങ്ങളുമടങ്ങുന്ന ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും ഇത് സൂക്ഷ്മമായി പരിശോധിക്കുക. ഏതെങ്കിലും വിവരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആ സെക്ഷന് താഴെ കാണുന്ന EDIT ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. എല്ലാ വിവരങ്ങളും കൃത്യമാണെങ്കില്‍ Final Confirmation എന്ന ബട്ടണ്‍ അമര്‍ത്തുക.   



തുടര്‍ന്ന് താഴെയുള്ളത് പോലെ ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് ബോക്സ് പ്രത്യക്ഷപ്പെടും ഇതില്‍ OK ബട്ടണ്‍ അമര്‍ത്തുക.
 അതോട് കൂടി ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ സബ്മിഷന്‍ പൂര്‍ത്തിയാവുകയും താഴെ കാണുന്ന Final Online Application Printout എന്ന വിന്‍ഡോ ലഭിക്കും. ഇതിലെ Print the Filled Online Application എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പി.ഡി.എഫ് ഫയല്‍ തുറന്ന് വരും. ഈ ഫയല്‍ പ്രിന്‍റ് ചെയ്ത് രക്ഷിതാവും വിദ്യാാര്‍ത്ഥിയും നിശ്ചിത സ്ഥാനങ്ങളില്‍ ഒപ്പ് വെച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കപ്പെട്ട ജില്ലയിലെ ഏതെങ്കിലും  ഒരു ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമര്‍പ്പിച്ചാല്‍ മതി.

Friday, 18 December 2015

ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

 
Aadhar logo
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍നമ്പര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍വഴി വന്‍പ്രചാരണം നല്‍കാനും കേന്ദ്രസര്‍ക്കാറിനോട് മൂന്നംഗബെഞ്ച് ആവശ്യപ്പെട്ടു. 
ആധാര്‍കാര്‍ഡുള്ളവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കുറ്റാന്വേഷണത്തിനല്ലാതെ മറ്റാരുമായും പങ്കുവെക്കരുതെന്നും സര്‍ക്കാറിന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി. 
അതേസമയം, ആധാര്‍പദ്ധതി നടപ്പാക്കുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് കോടതി വിട്ടു. ആധാര്‍കാര്‍ഡിനായി വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ചെലമേശ്വറിന് പുറമെ, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, സി. നാഗപ്പന്‍ എന്നിവരുമടങ്ങുന്നതാണ് കോടതി. 
പൊതുവിതരണം, പാചകവാതക-മണ്ണെണ്ണ വിതരണം എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നമ്പര്‍ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഈ സേവനങ്ങള്‍ നല്‍കുന്നതിനുപോലും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കോടതിയുടെ അനുവാദത്തോടെ ക്രിമിനല്‍ കേസന്വേഷണത്തിനല്ലാതെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ മുകുള്‍റോത്തഗി നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. 
ആധാര്‍പദ്ധതി ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടൊപ്പം, സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോയെന്ന വിഷയവും ഭരണഘടനാബെഞ്ച് പരിശോധിക്കും. മൗലികാവകാശമാണെങ്കില്‍ അതിന്റെ നാലതിരുകള്‍ എന്തൊക്കെയാണെന്നതും വിപുലമായ ബെഞ്ച് പരിഗണിക്കും. 
ആധാര്‍ നിര്‍ബന്ധമാക്കിയതിന് കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും മറ്റുമെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ എതിര്‍ത്തു. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോഴാണ് സ്വകാര്യത മൗലികാവകാശമല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതടക്കം ആധാര്‍പദ്ധതി ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ വിപുലമായ ബെഞ്ചിന് കേസ് വിട്ടശേഷമാണ് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് വ്യക്തമാക്കി നിരവധി നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചത്. 
മുന്‍ കര്‍ണാടകഹൈക്കോടതി ജഡ്ജി കെ.എസ്. പുട്ടസ്വാമിയുംമറ്റും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പൊതുതാത്പര്യഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍തന്നെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വിവിധ ആനുകൂല്യങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കിയപ്പോള്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കള്ളപ്പണ ഒഴുക്കില്‍ ഇന്ത്യ നാലാമത്‌


Black moneyവാഷിങ്ടണ്‍: രാജ്യത്തിനു പുറത്തേക്കുള്ള കള്ളപ്പണ ഒഴുക്കില്‍ ഇന്ത്യ നാലാംസ്ഥാനത്ത്. 2004 മുതല്‍ 2013 വരെ പ്രതിവര്‍ഷം 5100 കോടി ഡോളര്‍ (ഏകദേശം 3.4 ലക്ഷം കോടി രൂപ) വീതമാണ് ഇന്ത്യക്കു പുറത്തേക്കു പോയത്. ഇന്ത്യയുടെ പ്രതിരോധബജറ്റ് പോലും 5000 കോടി ഡോളറിനു താഴെയാണ്. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന, വാഷിങ്ടണ്‍ ആസ്ഥാനമായ സംഘടനയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
 
പട്ടികയില്‍ 13,900 കോടി ഡോളറുമായി ചൈനയാണ് ഒന്നാമത്. 10,400 കോടി ഡോളറുമായി റഷ്യ രണ്ടാമതും 5280 കോടി ഡോളറുമായി മെക്‌സിക്കോ മൂന്നാമതുമാണ്.
 
നികുതിവെട്ടിപ്പിലൂടെയും അഴിമതി, അനധികൃതപ്രവര്‍ത്തനങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയില്‍നിന്നും ലഭിക്കുന്ന പണമാണ് ഇത്തരത്തില്‍ കള്ളപ്പണമായി മറ്റു രാജ്യങ്ങളിലേക്കു കടത്തുന്നത്. 2013-ല്‍ മാത്രം വികസ്വരരാജ്യങ്ങളില്‍നിന്ന് 1.1 ലക്ഷം കോടി ഡോളര്‍ ഇത്തരത്തില്‍ വിദേശങ്ങളിലേക്കൊഴുകിയിട്ടുണ്ട്. 2004-2013 കാലയളവില്‍ ഇന്ത്യയില്‍നിന്നുമാത്രം 51,000 കോടി ഡോളര്‍ കടത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. വികസ്വരരാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്ക് പ്രധാന കാരണം കള്ളപ്പണമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മോദി സര്‍ക്കാരിന്റെ അടല്‍ പെന്‍ഷന്‍ യോജന ലക്ഷ്യംകണ്ടില്ല


adal pension yojanaന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നായ അടല്‍ പെന്‍ഷന്‍ യോജനയില്‍ ഇതുവരെ ചേര്‍ന്നത് 10 ലക്ഷം പേര്‍ മാത്രം.
ഡിസംബര്‍ അവസാനത്തോടെ 20 കോടി പേരെ പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ലക്ഷ്യമിട്ടതിന്റെ അഞ്ച് ശതമാനം പേരെമാത്രമാണ് ഇതുവരെ ചേര്‍ത്താന്‍ കഴിഞ്ഞത്.
അസംഘടിത വിഭാഗങ്ങളിലുള്ളവരെ ലക്ഷ്യമാക്കി ആറ് മാസംമുമ്പാണ് പദ്ധതി അവതരിപ്പിച്ചത്. പ്രതിമാസം 42 രൂപ മുതല്‍ 210 രൂപവരെ നിക്ഷേപിക്കുന്നവര്‍ക്ക് നിശ്ചിത കാലാവധി കഴിയുമ്പോള്‍ പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപവരെ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
adalപദ്ധതിയില്‍ ചേരുന്നവര്‍ നല്‍കുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കില്‍ പ്രതിവര്‍ഷം പരമാവധി 1000 രൂപയോയാണ് സര്‍ക്കാര്‍ വിഹിതമായി അടയ്ക്കുക.
ആദായ നികുതി ബാധ്യതയില്ലാത്തവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ അവസരമുള്ളത്. ഡിസംബര്‍ 31 ആണ് അവസാന തിയതി.
അടല്‍ പെന്‍ഷന്‍ യോജനയില്‍ എസ്ബിഐ വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ ചേര്‍ന്നത്. നവംബര്‍ അവസാനംവരെയുള്ള കണക്കുപ്രകാരം ഇത് 2,50,000ത്തോളംവരും.
ഇതോടൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിച്ച ജന്‍ സുരക്ഷാ യോജനയില്‍ 12 കോടി പേരെ ഇതിനകം ചേര്‍ത്തുകഴിഞ്ഞു

പണമിടപാടുകൾ നിരീക്ഷിക്കാൻ സോഫ്റ്റ്‌വെയറുമായി ഐ.ടി. വകുപ്പ്


ITന്യൂഡൽഹി: വ്യക്തികളുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ആദായനികുതിവകുപ്പിനെ പ്രാപ്തമാക്കുന്ന പുതിയ സോഫ്റ്റ്‌വെയർ കേന്ദ്രസർക്കാർ പരീക്ഷിക്കാനൊരുങ്ങുന്നു. കള്ളപ്പണമിടപാടുകൾ കൃത്യമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി.
ഇൻകംടാക്സ് ബിസിനസ് ആപ്ലിക്കേഷൻ പെർമനന്റ് അക്കൗണ്ട് നമ്പർ(ഐ.ടി.ബി.എ.-പാൻ) എന്നപേരിൽ ധനമന്ത്രാലയം രൂപപ്പെടുത്തിയ സോഫ്റ്റ്‌വെയർ അതിന്റെ അവസാനഘട്ടപരീക്ഷണത്തിലാണ്. രാജ്യത്ത് പാൻ നമ്പർ ഉപയോഗിച്ചുനടത്തുന്ന എല്ലാ ഇടപാടുകളുടെയും വാർഷിക സ്ഥിതിവിവരക്കണക്ക് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായി ലഭിക്കുന്നവിധത്തിലാണ് ഇതു സംവിധാനംചെയ്തിരിക്കുന്നത്.
ധനകാര്യമന്ത്രാലയം പുതിയ സംവിധാനം ഈമാസം അവസാനത്തോടെ പ്രവർത്തനക്ഷമമാക്കുമെന്നാണു കരുതുന്നത്. 48 മണിക്കൂറിനുള്ളിൽ പുതിയ പാൻ കാർഡുകൾ ലഭ്യമാക്കുന്ന സംവിധാനവും ഇതോടൊപ്പം ആവിഷ്കരിക്കുന്നുണ്ട്. നിലവിൽ അപേക്ഷനൽകി 15 ദിവസത്തിനു ശേഷമാണ് പാൻകാർഡ് കിട്ടുന്നത്.

വൈകിയിട്ടില്ല! ആദായനികുതി ലാഭിക്കാന്‍ നിക്ഷേപം തുടങ്ങാം

ഓഹരി വിപണി ഉയര്‍ന്നോ താഴ്‌ന്നോ നില്‍ക്കട്ടെ, മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുത്ത് മാസംതോറും നിക്ഷേപിക്കുമ്പോള്‍ അതേക്കുറിച്ച് ആശങ്കവേണ്ട.
 
fund
ഡിസംബര്‍. കമ്പനികളുടെ എച്ച്ആര്‍ വിഭാഗത്തില്‍നിന്ന് നിക്ഷേപരേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പ് വന്നുതുടങ്ങുന്നമാസം. പിന്നെ നെട്ടോട്ടമാണ്. ജനവരി 30നകം നികുതിയിളവിനുള്ള രേഖകളെല്ലാം എച്ച്ആര്‍ വിഭാഗത്തിന് കൈമാറണം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം എവിടെ നിക്ഷേപിക്കുമെന്നറിയാതെയുള്ള പരക്കംപാച്ചില്‍.

ഓഹരി വിപണി ഉയര്‍ന്നോ താഴ്‌ന്നോ നില്‍ക്കട്ടെ, മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുത്ത് മാസംതോറും നിക്ഷേപിക്കുമ്പോള്‍ അതേക്കുറിച്ച് ആശങ്കവേണ്ട. എസ്‌ഐപി വഴി മാസഗഡുക്കളായി 500 രൂപമുതല്‍ നിക്ഷേപം നടത്താന്‍ ഇഎല്‍എസ്എസ് ഫണ്ടുകളില്‍ അവസരമുണ്ട്.
വര്‍ഷാരംഭമായ ഏപ്രില്‍ മാസത്തില്‍ തുടങ്ങിയാല്‍ അവസാനസമയത്തുള്ള നെട്ടോട്ടം ഒഴിവാക്കാം. അതുപോലെതന്നെ, തുടര്‍ച്ചയായി നിക്ഷേപിക്കുന്നതുകൊണ്ട് വിപണിയിലെ കയറ്റഇറക്കങ്ങള്‍ ബാധിക്കുകയുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇഎല്‍എസ്എസ് വിഭാഗം ഫണ്ടുകള്‍ നല്‍കിയ ശരാശരി നേട്ടം 17 ശതമാനമാണ്(ഗ്രാഫ് കാണുക). ഈ കാലയളവില്‍ നിഫ്റ്റി സൂചികയിലുണ്ടായ നേട്ടം 11.50 ശതമാനവും.
പ്രത്യേകതകള്‍
  • നികുതി ലാഭവും നിക്ഷേപത്തിന്മേല്‍ മികച്ച നേട്ടവും.
  • നിക്ഷേപം പിന്‍വലിക്കുമ്പോഴും ആദായനികുതി ബാധ്യതയില്ല.
  • ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി (ലോക്ക് ഇന്‍ പിരിഡ്)മൂന്ന് വര്‍ഷം മാത്രം. പിപിഎഫില്‍ ഇത് 15 വര്‍ഷവും ബാങ്ക് നിക്ഷേപത്തിന് 5 വര്‍ഷവുമാണ്. ഒരിക്കല്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ മൂന്ന് വര്‍ഷംകഴിഞ്ഞേ പിന്‍വലിക്കാവൂ.
  • മൂന്ന് വര്‍ഷത്തിന്‌ശേഷം വിറ്റൊഴിയണമെന്നില്ല. ദീര്‍ഘകാലം കൈവശം വെയ്ക്കുന്നത് മികച്ച നേട്ടം നല്‍കും.
മികച്ച ഫണ്ടുകള്‍
നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന പണം ഓഹരികളിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ വിഭാഗങ്ങളിലുള്ള ഓഹരികളില്‍ പണംമുടക്കുന്ന ഫണ്ടുകളുണ്ട്. നിക്ഷേപകരുടെ റിസ്‌ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് വിവിധ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.
ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 
*****
മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന അഗ്രസീവ് ഗ്രോത്ത് കാറ്റഗറിയിലുള്ള ഫണ്ടാണിത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ തുടര്‍ച്ചയായി ശരാശരിയിലും മികച്ച നേട്ടം നല്‍കാന്‍ ഫണ്ടിന് കഴിഞ്ഞതായികാണാം. അഞ്ചുവര്‍ഷത്തിനിടെ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടംനല്‍കി.
 
പ്രത്യേകതകള്‍:
  1. മധ്യനിര കമ്പനികളിലെ മികച്ച ഓഹരികളില്‍ നിക്ഷേപം.
  2. മികച്ച അടിസ്ഥാനമുള്ള ഓഹരികള്‍ വിലയിടിവില്‍ സമാഹരിക്കുന്നു.
  3. 2009 ഡിസംബറില്‍ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചുകൊണ്ടാണ് തുടക്കം.
  4. നിലവില്‍ ചെറുകിട-മധ്യനിര വിഭാഗത്തിലെ മികച്ച അടിസ്ഥാനമുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നു.
  5. അഞ്ച് മുതല്‍ ഏഴ് വര്‍ഷംവരെ കാലാവധിയില്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം ഉറപ്പാക്കാം.

ഫ്രാങ്ക് ളിന്‍ ഇന്ത്യ ടാക്‌സ്ഷീല്‍ഡ് ഫണ്ട്
*****
ഓഹരി വിപണിയിലെ ഇടിവ് കാര്യമായി ബാധിക്കാത്തതരത്തില്‍ നിക്ഷേപം ക്രമീകരിച്ചിരിക്കുന്ന കണ്‍സര്‍വേറ്റീവ് ഗ്രോത്ത് വിഭാഗത്തിലുള്ള ഫണ്ടാണിത്. നഷ്ടസാധ്യതകുറഞ്ഞ വന്‍കിട കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം. കഴിഞ്ഞ 3-5 വര്‍ഷത്തിനിടെ മികച്ച നേട്ടം നിക്ഷേപകന് നല്‍കി. വിപണി തകര്‍ച്ച നേരിടുമ്പോള്‍ വന്‍ നഷ്ടമോ അതുപോലെതന്നെ കുതിച്ചുകയറ്റത്തിനിടയില്‍ വന്‍ നേട്ടമോ പ്രതീക്ഷിക്കേണ്ട. ഏത് സാഹചര്യത്തിലും ശരാശരിയിലും മികച്ച നേട്ടം നല്‍കിയതായി ഫണ്ടിന്റെ കഴിഞ്ഞകാല പ്രകടനം വ്യക്തമാക്കുന്നു. നാല് മുതല്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
 
പ്രത്യേകതകള്‍
  1. നഷ്ടസാധ്യത കുറഞ്ഞ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം.
  2. കണ്‍സര്‍വേറ്റീവ് ഗ്രോത്ത് വിഭാഗത്തിലെ മികച്ച ഫണ്ട്.
  3. വിപണി തകര്‍ച്ചനേരിടുമ്പോള്‍ നഷ്ടസാധ്യത പരിധിവരെ കുറയ്ക്കാം.
  4. 4-5 വര്‍ഷ കാലാവധിയില്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.

ഐസിഐസിഐ പ്രൂ ലോങ് ടേം ഇക്വിറ്റി ഫണ്ട്‌
****
സ്ഥിരതയുള്ള നേട്ടം വാഗ്ദാനം ചെയ്യുന്ന ഫണ്ട്. വിപണിയിടെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും ശരാശരിയിലും മികച്ച നേട്ടം നല്‍കിയതായി കാണുന്നു. അടിത്തറ ശക്തമായ കമ്പനികളെ തിരഞ്ഞെടുത്താണ് നിക്ഷേപം.അടുത്തകാലത്തായി വന്‍കിട കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം. അതേസമയം മധ്യനിര-ചെറുകിട കമ്പനികളിലും ചെറുതല്ലാത്ത നിക്ഷേപമുണ്ട്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ടാക്‌സ് പ്ലാന്‍ എന്നായിരുന്നു നേരത്തെ ഫണ്ടിന്റെ പേര്.
പ്രത്യേകതകള്‍:
  1. സ്ഥിരതയുള്ള നേട്ടം.
  2. അടിത്തറ ശക്തമായ കമ്പനികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നു.
  3. 55 ശതമാനം നിക്ഷേപവും വന്‍കിട കമ്പനികളുടെ ഓഹരികളില്‍.
  4. മധ്യനിര-ചെറുകിട കമ്പനികളുടെ ഓഹരികളിലും ചെറുതല്ലാത്ത നിക്ഷേപം.
  5. വിപണിയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും ശരാശരിയിലും മികച്ച നേട്ടം.

റിലയന്‍സ് ടാക്‌സ് സേവര്‍ ഫണ്ട്
*****
മധ്യനിര-ചെറുകിട കമ്പനികളിലാണ് 75 ശതമാനവും നിക്ഷേപും. അതുകൊണ്ടുതന്നെ വിപണിയുടെ നല്ലകാലത്ത് മികച്ച നേട്ടവും കഷ്ടകാലത്ത് നിക്ഷേപത്തില്‍ വന്‍ ഇടിവും പ്രതീക്ഷിക്കാം. നഷ്ടംസഹിക്കാന്‍ ശേഷിയുള്ളവര്‍ക്ക് ദീര്‍ഘകാലയളിവില്‍ മിച്ച നേട്ടം നല്‍കും. അഞ്ച് മുതല്‍ ഏഴുവര്‍ഷംവരെയുള്ള കാലാവധി മുന്നില്‍കണ്ട് നിക്ഷേപിക്കാം.
 
പ്രത്യേകതകള്‍:
  1. ഇഎല്‍എസ്എസ് വിഭാഗത്തില്‍ ഏറ്റവും പഴക്കമുള്ള ഫണ്ടുകളിലൊന്ന്.
  2. അഞ്ച് വര്‍ഷത്തിനിടെ മികച്ച പ്രകടനം.
  3. നിക്ഷേപം പ്രധാനമായും ചെറുകിട-മധ്യനിര കമ്പനികളില്‍.
  4. നഷ്ടസാധ്യത കൂടുതല്‍. അതുപോലെതന്നെ നേട്ടസാധ്യതയും.
  5. ദീര്‍ഘകാലയളവിലുള്ള നിക്ഷേപലക്ഷ്യത്തിന് യോജിച്ചത്.
  6. 5-7 വര്‍ഷ കാലാവധിയില്‍ മികച്ചനേട്ടം പ്രതീക്ഷിക്കാം.