Tuesday, 22 December 2015
Monday, 21 December 2015
15 ദിവസം ചാര്‍ജ് നില്ക്കുന്ന സ്മാര്‍ട്ട്ഫോണുമായി ചൈനീസ് കമ്പനി
999 രൂപക്ക് ഫിറ്റ്നസ് ബാന്‍ഡുമായി ഷവോമി
മോട്ടോ ഇ 4ജി പതിപ്പ് ഇന്ത്യയില്‍ എത്തി
6999 രൂപയ്ക്ക് 4ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുമായി ലെനോവോ
നെക്സസ് 6; ഗൂഗിളിന്റെ നെക്സസ് പരമ്പരയിലെ പുതിയ സ്മാര്‍ട്ട്ഫോണ്‍
സാംസങ് ഗ്യാലക്സി നോട്ട് 4 ഇന്ത്യയിലെത്തി; വില 58,300 രൂപ
സാംസങ് ഗാലക്സി ആല്‍ഫ ഇന്ത്യയില്‍
ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ടാബ്ലെറ്റുകള്‍ക്കായി മൈക്രോസോഫ്റ്റ് കീബോര്‍ഡ് നിര്‍മ്മിക്കുന്നു
ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു
വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തിയത് നിങ്ങള്‍ അറിഞ്ഞോ?
യാഹൂ ലൈവ് ടെക്സ്റ്റ് – മൊബൈല്‍ മെസഞ്ചര്‍ അപ്പിന്റെ പരിഷ്കരിച്ച പതിപ്പുമായി യാഹൂ
ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ സ്മാര്‍ട്ട്ഫോണില്‍ ചെലവഴിക്കുന്ന 47% സമയവും വാട്ട്സ്ആപ്പില്‍ ആണ്
ജനറല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ
SSLC, HSE, VHSE പരീക്ഷാഫലം അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്
വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ മെറ്റീരിയല്‍ ഡിസൈന്‍ അവതരിപ്പിച്ചു
മലയാളം ഉള്‍പ്പെടെ 82 ഭാഷകളെ പിന്തുണച്ച് ഗൂഗിളിന്റെ പുതിയ ഹാന്‍ഡ്റൈറ്റിങ് ഇന്‍പുട്ട് ആപ്പ്
ഫെയ്സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം
ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്; ആന്‍ഡ്രോയ്ഡ് ഒഎസിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ അവതരിപ്പിച്ചു
റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് ആന്‍ഡ്രോയ്ഡ് ആപ്പുമായി ഐആര്‍സിടിസി
Sunday, 20 December 2015
ഓണ്‍ലൈന്‍ അപേക്ഷ സമര്പ്പി ക്കുന്നതെങ്ങിനെ..?
www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് Apply Online-SWS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതില്‍ താഴെ കൊടുത്ത വിവരങ്ങള്‍ നല്കു്ക
തുടര്‍ന്ന് അടുത്ത വിന്‍ഡോ തുറക്കപ്പെടും. ഈ വിന്‍ഡോയിലാണ് വ്യക്തിപരവും അക്കാദമികേതരവുമായ വിവരങ്ങള്‍ നല്‍കേണ്ടത്. ഈ വിന്‍ഡോയില്‍ 9 സെക്ഷനുകളാക്കി തിരിച്ചിട്ടുണ്ട്.
1) SSLC School Details : പത്താം തരം പഠിച്ച വിദ്യാലയത്തിന്റെ ഹയര്‍സെക്കണ്ടറി കോഡാണ് സെലക്ട് ചെയ്യേണ്ടത്. ഹൈസ്കൂള്‍ കോഡ് അല്ല. നിങ്ങള്‍ പഠിച്ച സ്കൂള്‍ ഈ കോമ്പോ ബോക്സില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ 12345 Others എന്ന ഓപ്ഷന് സെലക്ട് ചെയ്താല്‍ മതി. (അതായത് അണ്-എയിഡഡ് സ്കൂളുകള്‍, ഹയര്‍സെക്കണ്ടറിയില്ലാത്ത സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിച്ചവര്‍)
2) Qualifying Examination Details :
നമ്മള് ലോഗിന്‍ വിന്‍ഡോയില്‍ നല്കിയ യോഗ്യതാ പരീക്ഷയുടെ വിവരങ്ങള്‍
പ്രത്യക്ഷപ്പെടും. ഇതിന്റെ അവസാനത്തെ ഫീല്‍ഡായ Passed in Board exam
എന്നതിന് നേരെ CBSE സ്കൂള്‍തലത്തില്‍ നടത്തുന്ന പരീക്ഷ പാസായവര്‍ മാത്രം No
എന്ന് അടയാളപ്പെടുത്തുക. അതല്ലാത്ത എല്ലാവരും Yes സെലക്ട് ചെയ്യുക. ഇത്
വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ No സെലക്ട് ചെയ്തവരെ ഒന്നാം ഘട്ട
അലോട്ട്മെന്റിന് ശേഷം മാത്രമേ പരിഗണിക്കൂ.
3) Bonus Point Details : ഇതില്‍ ബോണസ് പോയിന്റര്ഹമായ കാര്യങ്ങള്‍ ചേര്‍ക്കുക. NCC യുടെ പോയിന്റിന് അര്‍ഹത നേടണമെങ്കില്‍ 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. Scount/Guide പോയിന്റ് ലഭിക്കുന്നതിന് രാഷ്ട്രപതി പുരസ്കാര്‍ അല്ലെങ്കില്‍ രാജ്യപുരസ്കാര്‍ നേടിയിരിക്കണം. നീന്തലിനുള്ള പോയിന്റ് ലഭിക്കണമെങ്കില്‍ പഞ്ചായത്തിലെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പഞ്ചായത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചിട്ടില്ല എങ്കില്‍ സര്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനാണ്. പഞ്ചായത്ത് സെക്രട്ടറി/പ്രസിഡന്റ് തുടങ്ങിയവര്‍ നല്കുന്ന സര്ടിഫിക്കറ്റിന് സാധുതയില്ല. ഈ മൂന്നെണ്ണത്തില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായാല്‍ മതി. ഇതിന് 2 പോയിന്റ് ലഭിക്കും.
തുടര്‍ന്ന് താഴെയുള്ളത് പോലെ ഒരു കണ്ഫര്മേഷന് മെസേജ് ബോക്സ് പ്രത്യക്ഷപ്പെടും ഇതില്‍ OK ബട്ടണ്‍ അമര്‍ത്തുക.
www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് Apply Online-SWS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതില്‍ താഴെ കൊടുത്ത വിവരങ്ങള്‍ നല്കു്ക- District എന്നതിന് നേരെ നിങ്ങള്‍ അപേക്ഷിക്കാനുദ്ദേശിക്കുന്ന ജില്ല സെലക്ട് ചെയ്യുക.
- SSLC Scheme എന്നതിന് നേരെ നിങ്ങള്‍ പത്താം തരം പഠിച്ചിട്ടുള്ള സ്കീം സെലക്ട് ചെയ്യുക.
- Reg.No ന് നേരെ നിങ്ങള്‍ പത്താം തരം പാസായിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ എന്റങര് ചെയ്യുക.
- Month Pass ന് നേരെ പാസായ മാസം.
- Year Pass ന് നേരെ പാസായ വര്‍ഷം.
- Date of Birth ന് നേരെ ജനന തീയതി dd-mm-yyyy എന്ന ഫോര്‍മാറ്റില്‍ ചേര്ക്കു ക.
- Mode of Application Fee Paid എന്നതിന് നേരെ സ്വന്തം ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ Cash Paid to School എന്ന് സെലക്ട് ചെയ്യണം. അന്യ ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ By Demand Draft എന്ന് സെലക്ട് ചെയ്യണം. ഇങ്ങിനെയെങ്കില്‍ മുന്‍കൂട്ടി Demand Draft എടുത്തിട്ട് വേണം അപേക്ഷാ സമര്‍പ്പണം ആരംഭിക്കേണ്ടത്
- Whether already applied in another District എന്നതിന് നേരെ വേറെ ജില്ലയില്‍ ഇതിന് മുമ്പ് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ Yes എന്ന് സെലക്ട് ചെയ്യുക.
- അതിന് ശേഷമുള്ള കോളത്തില്‍ അതിന് താഴെ കാണുന്ന കോഡ് അതേപേോലെ എന്റര്‍ ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് അടുത്ത വിന്‍ഡോ തുറക്കപ്പെടും. ഈ വിന്‍ഡോയിലാണ് വ്യക്തിപരവും അക്കാദമികേതരവുമായ വിവരങ്ങള്‍ നല്‍കേണ്ടത്. ഈ വിന്‍ഡോയില്‍ 9 സെക്ഷനുകളാക്കി തിരിച്ചിട്ടുണ്ട്.
1) SSLC School Details : പത്താം തരം പഠിച്ച വിദ്യാലയത്തിന്റെ ഹയര്‍സെക്കണ്ടറി കോഡാണ് സെലക്ട് ചെയ്യേണ്ടത്. ഹൈസ്കൂള്‍ കോഡ് അല്ല. നിങ്ങള്‍ പഠിച്ച സ്കൂള്‍ ഈ കോമ്പോ ബോക്സില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ 12345 Others എന്ന ഓപ്ഷന് സെലക്ട് ചെയ്താല്‍ മതി. (അതായത് അണ്-എയിഡഡ് സ്കൂളുകള്‍, ഹയര്‍സെക്കണ്ടറിയില്ലാത്ത സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിച്ചവര്‍)
2) Qualifying Examination Details :
നമ്മള് ലോഗിന്‍ വിന്‍ഡോയില്‍ നല്കിയ യോഗ്യതാ പരീക്ഷയുടെ വിവരങ്ങള്‍
പ്രത്യക്ഷപ്പെടും. ഇതിന്റെ അവസാനത്തെ ഫീല്‍ഡായ Passed in Board exam
എന്നതിന് നേരെ CBSE സ്കൂള്‍തലത്തില്‍ നടത്തുന്ന പരീക്ഷ പാസായവര്‍ മാത്രം No
എന്ന് അടയാളപ്പെടുത്തുക. അതല്ലാത്ത എല്ലാവരും Yes സെലക്ട് ചെയ്യുക. ഇത്
വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ No സെലക്ട് ചെയ്തവരെ ഒന്നാം ഘട്ട
അലോട്ട്മെന്റിന് ശേഷം മാത്രമേ പരിഗണിക്കൂ.3) Bonus Point Details : ഇതില്‍ ബോണസ് പോയിന്റര്ഹമായ കാര്യങ്ങള്‍ ചേര്‍ക്കുക. NCC യുടെ പോയിന്റിന് അര്‍ഹത നേടണമെങ്കില്‍ 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. Scount/Guide പോയിന്റ് ലഭിക്കുന്നതിന് രാഷ്ട്രപതി പുരസ്കാര്‍ അല്ലെങ്കില്‍ രാജ്യപുരസ്കാര്‍ നേടിയിരിക്കണം. നീന്തലിനുള്ള പോയിന്റ് ലഭിക്കണമെങ്കില്‍ പഞ്ചായത്തിലെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പഞ്ചായത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചിട്ടില്ല എങ്കില്‍ സര്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനാണ്. പഞ്ചായത്ത് സെക്രട്ടറി/പ്രസിഡന്റ് തുടങ്ങിയവര്‍ നല്കുന്ന സര്ടിഫിക്കറ്റിന് സാധുതയില്ല. ഈ മൂന്നെണ്ണത്തില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായാല്‍ മതി. ഇതിന് 2 പോയിന്റ് ലഭിക്കും.
ജവാന്മാരുടെ ആശ്രതര്‍ക്ക് 3 പോയിന്റ്
ലഭിക്കും. യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ആശ്രതര്‍ക്ക് 5
പോയിന്റ് ലഭിക്കും. ഇതിനും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും
സര്ടിഫിക്കറ്റ് ഹാജരാക്കണം.
4) Personal Details : വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. ഏതാനും വിവരങ്ങള്‍ എസ്.എസ്.എല്‍.സി ഡാറ്റാബേസില്‍ നിന്നും സെലക്ട് ചെയ്തിരിക്കും. ബാക്കി വിവരങ്ങള്‍ ചേര്‍ക്കുക. Community സെലക്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. കാരണം ഇത് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ കാറ്റഗറി വരുന്നതിനാല്‍ അതില്‍ നിന്നും വ്യത്യസ്തമാകാം. ഉദാഹരണമായി മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ OBC എന്ന് രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ പ്ലസ് വണ്‍ അഡ്മിഷന് മുസ്ലിം വിഭാഗത്തിന് മാത്രമായി പ്രത്യേക റിസര്വ്വേഷന് ഉള്ളതുകൊണ്ട് ഇവിടെ മുസ്ലിം എന്നാണ് സെലക്ട് ചെയ്യേണ്ടത്.
5) Extra Curricular Activities എന്ന
സെക്ഷനില്‍ സ്പോര്‍ട്സിലും ആര്‍ട്സിലുമുള്ള മികവാണ് രേഖപ്പെടുത്തേണ്ടത്.
ഇവിടെ ഐറ്റങ്ങളുടെ എണ്ണമാണ് കാണിക്കേണ്ടത്. ഒരു ഐറ്റത്തിന്റെ ഏറ്റവും
ഉയര്‍ന്ന പ്രകടനം മാത്രം കണക്കിലെടുത്താല്‍ മതി. അതായത് സ്റ്റേറ്റ്
ലെവലില്‍ പങ്കെടുത്ത ഒരു ഐറ്റത്തിനെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം എന്ന
രീതിയില്‍ വീണ്ടും കാണിക്കരുത്.
6) Other Details :
ഇതില്‍ ആദ്യം ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ടിക്
രേഖപ്പെടുത്തി ഭാഷ സെലക്ട് ചെയ്യുക. വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ ടിക്
രേഖപ്പെടുത്തി ഏത് തരത്തിലുള്ള വിഭിന്ന ശേഷിയാണ് എന്നത് കൂടി
രേഖപ്പെടുത്തുക. ഈ വിഭാഗത്തില്‍ പരിഗണിക്കണമെങ്കില്‍ ഹയര്‍ സെക്കണ്ടറി
ഡയറക്ടറേറ്റ് നടത്തുന്ന കൗണ്‍സിലിങ്ങിന് ഹാജരായി സര്‍ട്ടിഫിക്കറ്റ്
ഹാജരാകണം. അപേക്ഷാ സമയത്ത് കൗണ്‍സിലിംഗ് നടന്നിട്ടില്ലെങ്കില്‍ ഇത്
രേഖപ്പെടുത്താതെ അപേക്ഷ സമര്‍പ്പിച്ച് കൗണ്‍സിലിംഗ് നടക്കുന്ന മുറയ്ക്ക്
സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്കിയ സ്കൂളുകളില്‍ ഹാജരാക്കിയാല്‍ മതി.
7) Residence Details :
ഇതില്‍ എല്ലാ ഫീല്‍ഡും വളരെ കൃത്യതയോടെ സെലക്ട് ചെയ്യുക. പ്രാദേശിക
പരിഗണനകള്‍ക്കുള്ള പോയിന്റുകള്‍ നല്‍കുന്നതിനും ടൈ ബ്രേക്കിംഗിനും
വേണ്ടിയാണിത്,
8) Contact Details :
ഇതില്‍ പെര്മനെന്റ് അഡ്രസ്, കമ്മ്യൂണിക്കേഷന്‍ അഡ്രസ് എന്നിവ
ചേര്‍ക്കുക. എസ്.എസ്.എല്‍.സി ഡാറ്റാബേസിലുള്ള അഡ്രസ്
രേഖപ്പെടുത്തിയിരിക്കും. മാറ്റമുണ്ടെങ്കില്‍ മാറ്റാവുന്നതാണ്.
പെര്മനെന്റ് അഡ്രസും കമ്മ്യൂണിക്കേഷന്‍ അഡ്രസും ഒന്ന് തന്നെയാണെങ്കില്‍
Same as Permanent എന്നതില്‍ ടിക് രേഖപ്പെടുത്തിയാല്‍ മതി. ഫോണ്‍ നമ്പര്‍
കൃത്യമായും നിര്‍ബന്ധമായും രേഖപ്പെടുത്തുക.
9) Co-Curricular Activities : ഈ
വിന്‍ഡോയില്‍ NTSE Qualified എന്നതിന് നേരെ National Talent Search
Examination പാസായിട്ടുണ്ടെങ്കില്‍ ടിക് രേഖപ്പെടുത്തുക. പിന്നീട്
സ്റ്റേറ്റ് ലെവലില്‍ വ്യത്യസ്ത ഫെയറുകള്‍ക്ക് ലഭിച്ച ഗ്രേഡുകളുടെ എണ്ണം
രേഖപ്പെടുത്തുക. അതിന് താഴെ സ്കൂളുകളില്‍ വിവിധ ക്ലബ്ബുകളില്‍
അംഗങ്ങളായിരുന്നെങ്കില്‍ അവയ്ക്ക് നേരെ ടിക് രേഖപ്പെടുത്തുക. ഇതെല്ലാം
കഴിഞ്ഞതിന് ശേഷം Actions എന്നതിന് താഴെ Submit Details എന്ന ബട്ടണില്‍
ക്ലിക്ക് ചെയ്യുക.
സബ്മിറ്റ്
ബട്ടണ്‍ അമര്‍ത്തുന്നതോടുകൂടി ഗ്രേഡ്/മാര്‍ക്ക് എന്റര്‍ ചെയ്യുന്നതിനുള്ള
സ്ക്രീന്‍ പ്രത്യക്ഷപ്പെടും 2014 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി
കഴിഞ്ഞവരാണെങ്കില്‍ ഗ്രേഡുകള്‍ ഡാറ്റാബേസില്‍ നിന്നും ഫില്‍
ചെയ്തിട്ടുണ്ടായിരിക്കും മറ്റ് സ്കീമുകളിലുള്ളവര് ഗ്രേഡ്/മാര്‍ക്ക്
എന്റര്‍ ചെയ്ത് കൊടുക്കണം. ഇത് ശ്രദ്ധയോടെ ചെയ്യുക. അതിന് ശേഷം Submit
ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് ഓപ്ഷന് നല്‍കാനുള്ള വിന്‍ഡോ തുറക്കും. ഇതില്‍ മുകള്‍ ഭാഗത്ത് കാണുന്ന ENTER SCHOOL CODE എന്ന ബോക്സില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്കൂളിന്റെ കോഡ് എന്റര്‍ ചെയ്ത് ടാബ് കീ അമര്‍ത്തുക. അപ്പോള്‍ താഴെ പ്രസ്തുത സ്കൂളിന്റെ പേരും ആ സ്കൂളിലുള്ള കോഴ്സുകളും ലിസ്റ്റ് ചെയ്യപ്പെടും. അപ്പോള്‍ അതിന് നേരെ കാണുന്ന SELECT COURSE എന്ന കോമ്പോ ബോക്സില്‍ നിന്നും ഉദ്ദേശിക്കുന്ന കോഴ്സ് സെലക്ട് ചെയ്ത് SAVE ബട്ടണ്‍ അമര്‍ത്തുക. അതോടെ ഈ ഓപ്ഷന് താഴെയുള്ള വിന്‍ഡോയിലേക്ക് Add ചെയ്തതായി കാണാം. അതിന് ശേഷം ബാക്കിയുള്ള ഓരോ ഓപ്ഷനും ഇത് പോലെ Add ചെയ്യുക. 50 ഓപ്ഷന് വരെ നല്‍കാം. ഇനി ചേര്‍ത്ത് കഴിഞ്ഞ ഏതെങ്കിലും ഓപ്ഷനില്‍ മാറ്റം വരുത്തണമെങ്കില്‍ ഓപ്ഷന് ലിസ്റ്റില്‍ ആ ഓപ്ഷന് നേരെ കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. അത് പോലെ തന്നെ Delete ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഓപ്ഷന് ഡിലീറ്റ് ചെയ്യുകയുമാവാം. എല്ലാ ഓപ്ഷനുകളും ചേര്‍ത്ത് കഴിഞ്ഞാല്‍ Verify and Confirm എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മള് ഇതുവരെ എന്റര്‍ ചെയ്ത എല്ലാ വിവരങ്ങളുമടങ്ങുന്ന ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും ഇത് സൂക്ഷ്മമായി പരിശോധിക്കുക. ഏതെങ്കിലും വിവരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആ സെക്ഷന്‍ താഴെ കാണുന്ന EDIT ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. എല്ലാ വിവരങ്ങളും കൃത്യമാണെങ്കില്‍ Final Confirmation എന്ന ബട്ടണ്‍ അമര്‍ത്തുക.
4) Personal Details : വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. ഏതാനും വിവരങ്ങള്‍ എസ്.എസ്.എല്‍.സി ഡാറ്റാബേസില്‍ നിന്നും സെലക്ട് ചെയ്തിരിക്കും. ബാക്കി വിവരങ്ങള്‍ ചേര്‍ക്കുക. Community സെലക്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. കാരണം ഇത് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ കാറ്റഗറി വരുന്നതിനാല്‍ അതില്‍ നിന്നും വ്യത്യസ്തമാകാം. ഉദാഹരണമായി മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ OBC എന്ന് രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ പ്ലസ് വണ്‍ അഡ്മിഷന് മുസ്ലിം വിഭാഗത്തിന് മാത്രമായി പ്രത്യേക റിസര്വ്വേഷന് ഉള്ളതുകൊണ്ട് ഇവിടെ മുസ്ലിം എന്നാണ് സെലക്ട് ചെയ്യേണ്ടത്.
5) Extra Curricular Activities എന്ന
സെക്ഷനില്‍ സ്പോര്‍ട്സിലും ആര്‍ട്സിലുമുള്ള മികവാണ് രേഖപ്പെടുത്തേണ്ടത്.
ഇവിടെ ഐറ്റങ്ങളുടെ എണ്ണമാണ് കാണിക്കേണ്ടത്. ഒരു ഐറ്റത്തിന്റെ ഏറ്റവും
ഉയര്‍ന്ന പ്രകടനം മാത്രം കണക്കിലെടുത്താല്‍ മതി. അതായത് സ്റ്റേറ്റ്
ലെവലില്‍ പങ്കെടുത്ത ഒരു ഐറ്റത്തിനെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം എന്ന
രീതിയില്‍ വീണ്ടും കാണിക്കരുത്.
6) Other Details :
ഇതില്‍ ആദ്യം ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ടിക്
രേഖപ്പെടുത്തി ഭാഷ സെലക്ട് ചെയ്യുക. വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ ടിക്
രേഖപ്പെടുത്തി ഏത് തരത്തിലുള്ള വിഭിന്ന ശേഷിയാണ് എന്നത് കൂടി
രേഖപ്പെടുത്തുക. ഈ വിഭാഗത്തില്‍ പരിഗണിക്കണമെങ്കില്‍ ഹയര്‍ സെക്കണ്ടറി
ഡയറക്ടറേറ്റ് നടത്തുന്ന കൗണ്‍സിലിങ്ങിന് ഹാജരായി സര്‍ട്ടിഫിക്കറ്റ്
ഹാജരാകണം. അപേക്ഷാ സമയത്ത് കൗണ്‍സിലിംഗ് നടന്നിട്ടില്ലെങ്കില്‍ ഇത്
രേഖപ്പെടുത്താതെ അപേക്ഷ സമര്‍പ്പിച്ച് കൗണ്‍സിലിംഗ് നടക്കുന്ന മുറയ്ക്ക്
സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്കിയ സ്കൂളുകളില്‍ ഹാജരാക്കിയാല്‍ മതി.
7) Residence Details :
ഇതില്‍ എല്ലാ ഫീല്‍ഡും വളരെ കൃത്യതയോടെ സെലക്ട് ചെയ്യുക. പ്രാദേശിക
പരിഗണനകള്‍ക്കുള്ള പോയിന്റുകള്‍ നല്‍കുന്നതിനും ടൈ ബ്രേക്കിംഗിനും
വേണ്ടിയാണിത്,
8) Contact Details :
ഇതില്‍ പെര്മനെന്റ് അഡ്രസ്, കമ്മ്യൂണിക്കേഷന്‍ അഡ്രസ് എന്നിവ
ചേര്‍ക്കുക. എസ്.എസ്.എല്‍.സി ഡാറ്റാബേസിലുള്ള അഡ്രസ്
രേഖപ്പെടുത്തിയിരിക്കും. മാറ്റമുണ്ടെങ്കില്‍ മാറ്റാവുന്നതാണ്.
പെര്മനെന്റ് അഡ്രസും കമ്മ്യൂണിക്കേഷന്‍ അഡ്രസും ഒന്ന് തന്നെയാണെങ്കില്‍
Same as Permanent എന്നതില്‍ ടിക് രേഖപ്പെടുത്തിയാല്‍ മതി. ഫോണ്‍ നമ്പര്‍
കൃത്യമായും നിര്‍ബന്ധമായും രേഖപ്പെടുത്തുക.
9) Co-Curricular Activities : ഈ
വിന്‍ഡോയില്‍ NTSE Qualified എന്നതിന് നേരെ National Talent Search
Examination പാസായിട്ടുണ്ടെങ്കില്‍ ടിക് രേഖപ്പെടുത്തുക. പിന്നീട്
സ്റ്റേറ്റ് ലെവലില്‍ വ്യത്യസ്ത ഫെയറുകള്‍ക്ക് ലഭിച്ച ഗ്രേഡുകളുടെ എണ്ണം
രേഖപ്പെടുത്തുക. അതിന് താഴെ സ്കൂളുകളില്‍ വിവിധ ക്ലബ്ബുകളില്‍
അംഗങ്ങളായിരുന്നെങ്കില്‍ അവയ്ക്ക് നേരെ ടിക് രേഖപ്പെടുത്തുക. ഇതെല്ലാം
കഴിഞ്ഞതിന് ശേഷം Actions എന്നതിന് താഴെ Submit Details എന്ന ബട്ടണില്‍
ക്ലിക്ക് ചെയ്യുക.
സബ്മിറ്റ്
ബട്ടണ്‍ അമര്‍ത്തുന്നതോടുകൂടി ഗ്രേഡ്/മാര്‍ക്ക് എന്റര്‍ ചെയ്യുന്നതിനുള്ള
സ്ക്രീന്‍ പ്രത്യക്ഷപ്പെടും 2014 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി
കഴിഞ്ഞവരാണെങ്കില്‍ ഗ്രേഡുകള്‍ ഡാറ്റാബേസില്‍ നിന്നും ഫില്‍
ചെയ്തിട്ടുണ്ടായിരിക്കും മറ്റ് സ്കീമുകളിലുള്ളവര് ഗ്രേഡ്/മാര്‍ക്ക്
എന്റര്‍ ചെയ്ത് കൊടുക്കണം. ഇത് ശ്രദ്ധയോടെ ചെയ്യുക. അതിന് ശേഷം Submit
ബട്ടണ്‍ അമര്‍ത്തുക.തുടര്‍ന്ന് ഓപ്ഷന് നല്‍കാനുള്ള വിന്‍ഡോ തുറക്കും. ഇതില്‍ മുകള്‍ ഭാഗത്ത് കാണുന്ന ENTER SCHOOL CODE എന്ന ബോക്സില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്കൂളിന്റെ കോഡ് എന്റര്‍ ചെയ്ത് ടാബ് കീ അമര്‍ത്തുക. അപ്പോള്‍ താഴെ പ്രസ്തുത സ്കൂളിന്റെ പേരും ആ സ്കൂളിലുള്ള കോഴ്സുകളും ലിസ്റ്റ് ചെയ്യപ്പെടും. അപ്പോള്‍ അതിന് നേരെ കാണുന്ന SELECT COURSE എന്ന കോമ്പോ ബോക്സില്‍ നിന്നും ഉദ്ദേശിക്കുന്ന കോഴ്സ് സെലക്ട് ചെയ്ത് SAVE ബട്ടണ്‍ അമര്‍ത്തുക. അതോടെ ഈ ഓപ്ഷന് താഴെയുള്ള വിന്‍ഡോയിലേക്ക് Add ചെയ്തതായി കാണാം. അതിന് ശേഷം ബാക്കിയുള്ള ഓരോ ഓപ്ഷനും ഇത് പോലെ Add ചെയ്യുക. 50 ഓപ്ഷന് വരെ നല്‍കാം. ഇനി ചേര്‍ത്ത് കഴിഞ്ഞ ഏതെങ്കിലും ഓപ്ഷനില്‍ മാറ്റം വരുത്തണമെങ്കില്‍ ഓപ്ഷന് ലിസ്റ്റില്‍ ആ ഓപ്ഷന് നേരെ കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. അത് പോലെ തന്നെ Delete ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഓപ്ഷന് ഡിലീറ്റ് ചെയ്യുകയുമാവാം. എല്ലാ ഓപ്ഷനുകളും ചേര്‍ത്ത് കഴിഞ്ഞാല്‍ Verify and Confirm എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മള് ഇതുവരെ എന്റര്‍ ചെയ്ത എല്ലാ വിവരങ്ങളുമടങ്ങുന്ന ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും ഇത് സൂക്ഷ്മമായി പരിശോധിക്കുക. ഏതെങ്കിലും വിവരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആ സെക്ഷന്‍ താഴെ കാണുന്ന EDIT ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. എല്ലാ വിവരങ്ങളും കൃത്യമാണെങ്കില്‍ Final Confirmation എന്ന ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് താഴെയുള്ളത് പോലെ ഒരു കണ്ഫര്മേഷന് മെസേജ് ബോക്സ് പ്രത്യക്ഷപ്പെടും ഇതില്‍ OK ബട്ടണ്‍ അമര്‍ത്തുക.
അതോട് കൂടി ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍
സബ്മിഷന് പൂര്‍ത്തിയാവുകയും താഴെ കാണുന്ന Final Online Application
Printout എന്ന വിന്‍ഡോ ലഭിക്കും. ഇതിലെ Print the Filled Online
Application എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പി.ഡി.എഫ് ഫയല്‍ തുറന്ന്
വരും. ഈ ഫയല്‍ പ്രിന്റ് ചെയ്ത് രക്ഷിതാവും വിദ്യാാര്ത്ഥിയും നിശ്ചിത
സ്ഥാനങ്ങളില്‍ ഒപ്പ് വെച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ
പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍
സെക്കണ്ടറി സ്കൂളില്‍ സമര്‍പ്പിച്ചാല്‍ മതി.
Friday, 18 December 2015
ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍നമ്പര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍വഴി വന്‍പ്രചാരണം നല്‍കാനും കേന്ദ്രസര്‍ക്കാറിനോട് മൂന്നംഗബെഞ്ച് ആവശ്യപ്പെട്ടു.
ആധാര്‍കാര്‍ഡുള്ളവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കുറ്റാന്വേഷണത്തിനല്ലാതെ മറ്റാരുമായും പങ്കുവെക്കരുതെന്നും സര്‍ക്കാറിന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്കി.
അതേസമയം, ആധാര്‍പദ്ധതി നടപ്പാക്കുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് കോടതി വിട്ടു. ആധാര്കാര്ഡിനായി വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ചെലമേശ്വറിന് പുറമെ, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, സി. നാഗപ്പന് എന്നിവരുമടങ്ങുന്നതാണ് കോടതി.
പൊതുവിതരണം, പാചകവാതക-മണ്ണെണ്ണ വിതരണം എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നമ്പര്‍ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഈ സേവനങ്ങള്‍ നല്‍കുന്നതിനുപോലും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കോടതിയുടെ അനുവാദത്തോടെ ക്രിമിനല്‍ കേസന്വേഷണത്തിനല്ലാതെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ മുകുള്‍റോത്തഗി നല്കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി.
ആധാര്‍പദ്ധതി ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടൊപ്പം, സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോയെന്ന വിഷയവും ഭരണഘടനാബെഞ്ച് പരിശോധിക്കും. മൗലികാവകാശമാണെങ്കില്‍ അതിന്റെ നാലതിരുകള്‍ എന്തൊക്കെയാണെന്നതും വിപുലമായ ബെഞ്ച് പരിഗണിക്കും.
ആധാര്‍ നിര്‍ബന്ധമാക്കിയതിന് കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും മറ്റുമെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ എതിര്‍ത്തു. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോഴാണ് സ്വകാര്യത മൗലികാവകാശമല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതടക്കം ആധാര്‍പദ്ധതി ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ വിപുലമായ ബെഞ്ചിന് കേസ് വിട്ടശേഷമാണ് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് വ്യക്തമാക്കി നിരവധി നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചത്.
മുന്‍ കര്‍ണാടകഹൈക്കോടതി ജഡ്ജി കെ.എസ്. പുട്ടസ്വാമിയുംമറ്റും നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പൊതുതാത്പര്യഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍തന്നെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വിവിധ ആനുകൂല്യങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കിയപ്പോള്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കള്ളപ്പണ ഒഴുക്കില്‍ ഇന്ത്യ നാലാമത്
പട്ടികയില്‍ 13,900 കോടി ഡോളറുമായി ചൈനയാണ് ഒന്നാമത്. 10,400 കോടി ഡോളറുമായി റഷ്യ രണ്ടാമതും 5280 കോടി ഡോളറുമായി മെക്സിക്കോ മൂന്നാമതുമാണ്.
നികുതിവെട്ടിപ്പിലൂടെയും അഴിമതി, അനധികൃതപ്രവര്‍ത്തനങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയില്‍നിന്നും ലഭിക്കുന്ന പണമാണ് ഇത്തരത്തില്‍ കള്ളപ്പണമായി മറ്റു രാജ്യങ്ങളിലേക്കു കടത്തുന്നത്. 2013-ല്‍ മാത്രം വികസ്വരരാജ്യങ്ങളില്‍നിന്ന് 1.1 ലക്ഷം കോടി ഡോളര്‍ ഇത്തരത്തില്‍ വിദേശങ്ങളിലേക്കൊഴുകിയിട്ടുണ്ട്. 2004-2013 കാലയളവില്‍ ഇന്ത്യയില്‍നിന്നുമാത്രം 51,000 കോടി ഡോളര്‍ കടത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. വികസ്വരരാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്ക് പ്രധാന കാരണം കള്ളപ്പണമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മോദി സര്‍ക്കാരിന്റെ അടല്‍ പെന്ഷന് യോജന ലക്ഷ്യംകണ്ടില്ല
ഡിസംബര്‍ അവസാനത്തോടെ 20 കോടി പേരെ പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ലക്ഷ്യമിട്ടതിന്റെ അഞ്ച് ശതമാനം പേരെമാത്രമാണ് ഇതുവരെ ചേര്‍ത്താന്‍ കഴിഞ്ഞത്.
അസംഘടിത വിഭാഗങ്ങളിലുള്ളവരെ ലക്ഷ്യമാക്കി ആറ് മാസംമുമ്പാണ് പദ്ധതി അവതരിപ്പിച്ചത്. പ്രതിമാസം 42 രൂപ മുതല്‍ 210 രൂപവരെ നിക്ഷേപിക്കുന്നവര്‍ക്ക് നിശ്ചിത കാലാവധി കഴിയുമ്പോള്‍ പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപവരെ പെന്ഷന് വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
ആദായ നികുതി ബാധ്യതയില്ലാത്തവര്ക്കാണ് പദ്ധതിയില്‍ ചേരാന്‍ അവസരമുള്ളത്. ഡിസംബര്‍ 31 ആണ് അവസാന തിയതി.
അടല്‍ പെന്ഷന് യോജനയില്‍ എസ്ബിഐ വഴിയാണ് ഏറ്റവും കൂടുതല്‍ പേര് ചേര്‍ന്നത്. നവംബര്‍ അവസാനംവരെയുള്ള കണക്കുപ്രകാരം ഇത് 2,50,000ത്തോളംവരും.
ഇതോടൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിച്ച ജന്‍ സുരക്ഷാ യോജനയില്‍ 12 കോടി പേരെ ഇതിനകം ചേര്‍ത്തുകഴിഞ്ഞു
പണമിടപാടുകൾ നിരീക്ഷിക്കാൻ സോഫ്റ്റ്വെയറുമായി ഐ.ടി. വകുപ്പ്
ഇൻകംടാക്സ് ബിസിനസ് ആപ്ലിക്കേഷൻ പെർമനന്റ് അക്കൗണ്ട് നമ്പർ(ഐ.ടി.ബി.എ.-പാൻ) എന്നപേരിൽ ധനമന്ത്രാലയം രൂപപ്പെടുത്തിയ സോഫ്റ്റ്വെയർ അതിന്റെ അവസാനഘട്ടപരീക്ഷണത്തിലാണ്. രാജ്യത്ത് പാൻ നമ്പർ ഉപയോഗിച്ചുനടത്തുന്ന എല്ലാ ഇടപാടുകളുടെയും വാർഷിക സ്ഥിതിവിവരക്കണക്ക് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായി ലഭിക്കുന്നവിധത്തിലാണ് ഇതു സംവിധാനംചെയ്തിരിക്കുന്നത്.
ധനകാര്യമന്ത്രാലയം പുതിയ സംവിധാനം ഈമാസം അവസാനത്തോടെ പ്രവർത്തനക്ഷമമാക്കുമെന്നാണു കരുതുന്നത്. 48 മണിക്കൂറിനുള്ളിൽ പുതിയ പാൻ കാർഡുകൾ ലഭ്യമാക്കുന്ന സംവിധാനവും ഇതോടൊപ്പം ആവിഷ്കരിക്കുന്നുണ്ട്. നിലവിൽ അപേക്ഷനൽകി 15 ദിവസത്തിനു ശേഷമാണ് പാൻകാർഡ് കിട്ടുന്നത്.
വൈകിയിട്ടില്ല! ആദായനികുതി ലാഭിക്കാന്‍ നിക്ഷേപം തുടങ്ങാം
ഡിസംബര്‍. കമ്പനികളുടെ എച്ച്ആര്‍ വിഭാഗത്തില്‍നിന്ന് നിക്ഷേപരേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പ് വന്നുതുടങ്ങുന്നമാസം. പിന്നെ നെട്ടോട്ടമാണ്. ജനവരി 30നകം നികുതിയിളവിനുള്ള രേഖകളെല്ലാം എച്ച്ആര്‍ വിഭാഗത്തിന് കൈമാറണം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം എവിടെ നിക്ഷേപിക്കുമെന്നറിയാതെയുള്ള പരക്കംപാച്ചില്‍.
ഓഹരി വിപണി ഉയര്‍ന്നോ താഴ്ന്നോ നില്ക്കട്ടെ, മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുത്ത് മാസംതോറും നിക്ഷേപിക്കുമ്പോള്‍ അതേക്കുറിച്ച് ആശങ്കവേണ്ട. എസ്ഐപി വഴി മാസഗഡുക്കളായി 500 രൂപമുതല്‍ നിക്ഷേപം നടത്താന്‍ ഇഎല്‍എസ്എസ് ഫണ്ടുകളില്‍ അവസരമുണ്ട്.

വര്‍ഷാരംഭമായ ഏപ്രില്‍ മാസത്തില്‍ തുടങ്ങിയാല്‍ അവസാനസമയത്തുള്ള നെട്ടോട്ടം ഒഴിവാക്കാം. അതുപോലെതന്നെ, തുടര്‍ച്ചയായി നിക്ഷേപിക്കുന്നതുകൊണ്ട് വിപണിയിലെ കയറ്റഇറക്കങ്ങള്‍ ബാധിക്കുകയുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇഎല്‍എസ്എസ് വിഭാഗം ഫണ്ടുകള്‍ നല്കിയ ശരാശരി നേട്ടം 17 ശതമാനമാണ്(ഗ്രാഫ് കാണുക). ഈ കാലയളവില്‍ നിഫ്റ്റി സൂചികയിലുണ്ടായ നേട്ടം 11.50 ശതമാനവും.
പ്രത്യേകതകള്‍
- നികുതി ലാഭവും നിക്ഷേപത്തിന്മേല് മികച്ച നേട്ടവും.
- നിക്ഷേപം പിന്‍വലിക്കുമ്പോഴും ആദായനികുതി ബാധ്യതയില്ല.
- ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി (ലോക്ക് ഇന്‍ പിരിഡ്)മൂന്ന് വര്‍ഷം മാത്രം. പിപിഎഫില്‍ ഇത് 15 വര്‍ഷവും ബാങ്ക് നിക്ഷേപത്തിന് 5 വര്‍ഷവുമാണ്. ഒരിക്കല്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ മൂന്ന് വര്‍ഷംകഴിഞ്ഞേ പിന്‍വലിക്കാവൂ.
- മൂന്ന് വര്‍ഷത്തിന്ശേഷം വിറ്റൊഴിയണമെന്നില്ല. ദീര്‍ഘകാലം കൈവശം വെയ്ക്കുന്നത് മികച്ച നേട്ടം നല്‍കും.
മികച്ച ഫണ്ടുകള്‍
നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന പണം ഓഹരികളിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് എന്നിങ്ങനെ വിഭാഗങ്ങളിലുള്ള ഓഹരികളില്‍ പണംമുടക്കുന്ന ഫണ്ടുകളുണ്ട്. നിക്ഷേപകരുടെ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് വിവിധ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.

ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്
*****
മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന അഗ്രസീവ് ഗ്രോത്ത് കാറ്റഗറിയിലുള്ള ഫണ്ടാണിത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ തുടര്‍ച്ചയായി ശരാശരിയിലും മികച്ച നേട്ടം നല്കാന് ഫണ്ടിന് കഴിഞ്ഞതായികാണാം. അഞ്ചുവര്‍ഷത്തിനിടെ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടംനല്‍കി.

പ്രത്യേകതകള്‍:
- മധ്യനിര കമ്പനികളിലെ മികച്ച ഓഹരികളില്‍ നിക്ഷേപം.
- മികച്ച അടിസ്ഥാനമുള്ള ഓഹരികള്‍ വിലയിടിവില്‍ സമാഹരിക്കുന്നു.
- 2009 ഡിസംബറില്‍ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചുകൊണ്ടാണ് തുടക്കം.
- നിലവില്‍ ചെറുകിട-മധ്യനിര വിഭാഗത്തിലെ മികച്ച അടിസ്ഥാനമുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നു.
- അഞ്ച് മുതല്‍ ഏഴ് വര്‍ഷംവരെ കാലാവധിയില്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം ഉറപ്പാക്കാം.
ഫ്രാങ്ക് ളിന് ഇന്ത്യ ടാക്സ്ഷീല്‍ഡ് ഫണ്ട്
*****
ഓഹരി വിപണിയിലെ ഇടിവ് കാര്യമായി ബാധിക്കാത്തതരത്തില്‍ നിക്ഷേപം ക്രമീകരിച്ചിരിക്കുന്ന കണ്‍സര്‍വേറ്റീവ് ഗ്രോത്ത് വിഭാഗത്തിലുള്ള ഫണ്ടാണിത്. നഷ്ടസാധ്യതകുറഞ്ഞ വന്‍കിട കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം. കഴിഞ്ഞ 3-5 വര്‍ഷത്തിനിടെ മികച്ച നേട്ടം നിക്ഷേപകന് നല്കി. വിപണി തകര്‍ച്ച നേരിടുമ്പോള്‍ വന്‍ നഷ്ടമോ അതുപോലെതന്നെ കുതിച്ചുകയറ്റത്തിനിടയില് വന്‍ നേട്ടമോ പ്രതീക്ഷിക്കേണ്ട. ഏത് സാഹചര്യത്തിലും ശരാശരിയിലും മികച്ച നേട്ടം നല്‍കിയതായി ഫണ്ടിന്റെ കഴിഞ്ഞകാല പ്രകടനം വ്യക്തമാക്കുന്നു. നാല് മുതല്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.

- നഷ്ടസാധ്യത കുറഞ്ഞ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം.
- കണ്‍സര്‍വേറ്റീവ് ഗ്രോത്ത് വിഭാഗത്തിലെ മികച്ച ഫണ്ട്.
- വിപണി തകര്‍ച്ചനേരിടുമ്പോള്‍ നഷ്ടസാധ്യത പരിധിവരെ കുറയ്ക്കാം.
- 4-5 വര്‍ഷ കാലാവധിയില്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
ഐസിഐസിഐ പ്രൂ ലോങ് ടേം ഇക്വിറ്റി ഫണ്ട്
****
സ്ഥിരതയുള്ള നേട്ടം വാഗ്ദാനം ചെയ്യുന്ന ഫണ്ട്. വിപണിയിടെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും ശരാശരിയിലും മികച്ച നേട്ടം നല്‍കിയതായി കാണുന്നു. അടിത്തറ ശക്തമായ കമ്പനികളെ തിരഞ്ഞെടുത്താണ് നിക്ഷേപം.അടുത്തകാലത്തായി വന്‍കിട കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം. അതേസമയം മധ്യനിര-ചെറുകിട കമ്പനികളിലും ചെറുതല്ലാത്ത നിക്ഷേപമുണ്ട്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ടാക്സ് പ്ലാന്‍ എന്നായിരുന്നു നേരത്തെ ഫണ്ടിന്റെ പേര്.

- സ്ഥിരതയുള്ള നേട്ടം.
- അടിത്തറ ശക്തമായ കമ്പനികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നു.
- 55 ശതമാനം നിക്ഷേപവും വന്‍കിട കമ്പനികളുടെ ഓഹരികളില്‍.
- മധ്യനിര-ചെറുകിട കമ്പനികളുടെ ഓഹരികളിലും ചെറുതല്ലാത്ത നിക്ഷേപം.
- വിപണിയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും ശരാശരിയിലും മികച്ച നേട്ടം.
റിലയന്‍സ് ടാക്സ് സേവര്‍ ഫണ്ട്
*****
മധ്യനിര-ചെറുകിട കമ്പനികളിലാണ് 75 ശതമാനവും നിക്ഷേപും. അതുകൊണ്ടുതന്നെ വിപണിയുടെ നല്ലകാലത്ത് മികച്ച നേട്ടവും കഷ്ടകാലത്ത് നിക്ഷേപത്തില്‍ വന്‍ ഇടിവും പ്രതീക്ഷിക്കാം. നഷ്ടംസഹിക്കാന്‍ ശേഷിയുള്ളവര്‍ക്ക് ദീര്ഘകാലയളിവില് മിച്ച നേട്ടം നല്‍കും. അഞ്ച് മുതല്‍ ഏഴുവര്‍ഷംവരെയുള്ള കാലാവധി മുന്നില്‍കണ്ട് നിക്ഷേപിക്കാം.

- ഇഎല്‍എസ്എസ് വിഭാഗത്തില്‍ ഏറ്റവും പഴക്കമുള്ള ഫണ്ടുകളിലൊന്ന്.
- അഞ്ച് വര്‍ഷത്തിനിടെ മികച്ച പ്രകടനം.
- നിക്ഷേപം പ്രധാനമായും ചെറുകിട-മധ്യനിര കമ്പനികളില്‍.
- നഷ്ടസാധ്യത കൂടുതല്‍. അതുപോലെതന്നെ നേട്ടസാധ്യതയും.
- ദീര്‍ഘകാലയളവിലുള്ള നിക്ഷേപലക്ഷ്യത്തിന് യോജിച്ചത്.
- 5-7 വര്‍ഷ കാലാവധിയില്‍ മികച്ചനേട്ടം പ്രതീക്ഷിക്കാം.
Subscribe to:
Posts (Atom)